27 April Saturday

സ്‌ത്രീ പ്രശ്‌നങ്ങൾ ചർച്ചയാക്കി വനിതാസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ വ്യാപാരഭവൻ ഹാളിൽ നടന്ന വനിതാ സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്ട്‌ 18 മുതൽ നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം സംഘടിപ്പിച്ചു. വ്യാപാരഭവനിൽ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. 
കേരള വിദ്യാഭ്യാസമേഖല മുന്നോട്ട് പോയതിൽ അധ്യാപക സമൂഹത്തിനും ഏറെ പങ്കുണ്ടെന്ന്‌ അവർ പറഞ്ഞു. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ സാധാരണക്കാർക്കായി ഒരുസഹായവുമില്ല.  വനിതകൾക്കും ദളിതർക്കും ന്യൂനപക്ഷത്തിനും ഒന്നും നൽകാത്ത ബജറ്റിൽ തൊഴിലുറപ്പിനുള്ള വിഹിതം പോലും വെട്ടിക്കുറച്ചു. 
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി. മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, ന​ഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സുമതി, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, നിർവാഹക സമിതി അംഗം സി എം മീനാകുമാരി, ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ, പ്രസിഡന്റ് എ ആർ വിജയകുമാർ,  വി വി പ്രസന്നകുമാരി, കെ ശോഭ, കെ ഹരിദാസ്, എൻ കെ ലസിത  എന്നിവർ സംസാരിച്ചു. 
കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നിസ സ്വാ​ഗതവും വൈസ് പ്രസിഡന്റ് എൽ മാ​ഗി നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top