26 April Friday

ഇരട്ടസ്വർണം; റെജിനക്ക്‌ 
ഇരട്ടി സന്തോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

 കണ്ണൂർ

നാസിക്കിൽ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ  ഇരട്ടസ്വർണം നേടി പി റെജിന. 400 മീറ്റർ ഓട്ടം, 4x400 മീറ്റർ റിലേ എന്നിവയിലാണ്‌ ചേലോറ സ്വദേശിനി പൊന്നണിഞ്ഞത്‌.  100, 200 മീറ്ററുകളിൽ വെള്ളിയും നേടി.  കോവിഡിന്‌  മുന്നേ ഹരിയാനയിൽ നടന്ന മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ 100 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ  വെള്ളിയും കരസ്ഥമാക്കിയിരുന്നു.  സംസ്ഥാന മാസ്‌റ്റേഴ്‌സ്‌ മീറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ദേശീയ മീറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കണ്ണൂർ ടൗൺ   സഹകരണ ബാങ്കിലെ അക്കൗണ്ടന്റാണ്‌.  ചേലോറയിലെ പരേതരായ പി കുമാരന്റെയും  വാസന്തിയുടെ മകളാണ്‌. പി പി സുരേന്ദ്രനാണ്‌ ഭർത്താവ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top