26 April Friday

റെയിൽവേ സ്റ്റേഷനിലേക്ക്‌ അങ്കണവാടി ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ  

അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഐസിഡിഎസ് പദ്ധതിക്കാവശ്യമായ കേന്ദ്രവിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. 

സിഐടിയു സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു ഉദ്‌ഘാടനം ചെയ്തു. കെ ശ്രീജകുമാരി അധ്യക്ഷയായി. കെ അശോകൻ സംസാരിച്ചു. കെ പി ഭവാനി സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top