26 April Friday
തീർഥാടന ടൂറിസം

പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ അക്ഷരോദ്യാനമൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
കണ്ണൂർ
പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലെ  അക്ഷരോദ്യാനത്തിന്റെയും തീർഥാടക വിശ്രമകേന്ദ്രത്തിന്റെയും നിർമാണം അന്തിമഘട്ടത്തിൽ. ക്ഷേത്രക്കുളത്തിന്റെ നവീകരണം ഏതാണ്ട്‌ പൂർത്തിയായി. പടവുകൾ കെട്ടുന്ന ജോലി അവസാനഘട്ടത്തിൽ. ്ഷേത്രത്തിൽ എത്തുന്നവർക്ക്‌ സമയം ചെലവഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പാർക്കും അക്ഷരോദ്യാനത്തിൽ ഒരുക്കുന്നുണ്ട്. 
അക്ഷരങ്ങളുടെ രൂപത്തിലുള്ള ബെഞ്ചുകൾ പാർക്കിലെ മുഖ്യ ആകർഷണമാകും. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന  ക്ഷേത്രത്തിൽ  ഇരുപതിനായിരത്തോളം കുട്ടികളാണ്‌ വർഷംതോറും ആദ്യക്ഷരം കുറിക്കാൻ എത്തുന്നത്‌.  ക്ഷേത്രവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 11ന് നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ കെ വി സുമേഷ് എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി 3.73 കോടി രൂപയുടെ പ്രൊജക്ട്  ടൂറിസം വകുപ്പ് സർക്കാരിലേക്ക് സമർപ്പിച്ചു. പിന്നീട് പദ്ധതിക്ക് രണ്ടരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.  ഫെബ്രുവരിയിലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. പദ്ധതിയുടെ പുരോ​ഗതി വിലയിരുത്താൻ ആഴ്ചതോറും ഉദ്യോ​ഗസ്ഥരുടെയും  ക്ഷേത്രഭാരവാഹികളുടെയും യോ​ഗം  കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചുചേർക്കാറുണ്ട്. കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനീയറിങ് കമ്പനിക്കാണ്  നിർമാണ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top