27 April Saturday

ഡിഡിഇ 
ഓഫീസിലേക്ക്‌ സ്‌കൂൾ 
പാചകത്തൊഴിലാളി 
മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കേരള സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ കണ്ണൂർ ഡിഡിഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു.

കണ്ണൂർ
കേരള സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തുക, 250 കുട്ടികൾക്ക്‌ ഒരു തൊഴിലാളിയെ നിയമിക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ എം പ്രകാശിനി അധ്യക്ഷയായി. 
ജില്ലാ സെക്രട്ടറി കെ ലീല, ടി വേണുഗോപാലൻ, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top