27 April Saturday

അഭയാർഥിയുടെ കഥപറഞ്ഞ്‌ 
‘ദ മാൻ ഹു സോൾഡ് ഹിസ് സ്കിൻ’

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
തലശേരി
ശരീരം ചിത്രംവരയ്‌ക്കാൻ വിട്ടുകൊടുക്കുന്ന സിറിയൻ അഭയാർഥിയുടെ കഥപറഞ്ഞ്‌ ‘ദ മാൻ ഹു സോൾഡ് ഹിസ് സ്കിൻ'. കഥകൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധനേടിയ ചിത്രം ലോക സിനിമാ വിഭാഗത്തിലാണ്‌ പ്രദർശിപ്പിച്ചത്‌. 
തീവ്ര പ്രണയവും കുടിയേറ്റവും ജീവിതാസക്തിയും ഇഴചേരുന്ന പാത്ര നിർമിതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
സാം അലി എന്ന സിറിയൻ യുവാവിന്റെ പ്രണയവും പലായനവും ജീവിതവും പറയുന്നതാണ്‌ ടുണീഷ്യൻ എഴുത്തുകാരിയും സംവിധായികയുമായ കൗതർ ബെൻ ഹാനിയയുടെ  ചിത്രം. യുദ്ധത്തിൽനിന്ന്‌ രക്ഷതേടി ലെബനനിൽനിന്ന്‌ തന്റെ പ്രണയിനിക്കൊപ്പം യൂറോപ്പിലേക്ക് കുടിയേറുന്ന സാം അലി ജീവിക്കാൻ പണത്തിനായി ടാറ്റൂ ആർട്ടിസ്റ്റിന്‌ തന്റെ ശരീരം ക്യാൻവാസായി നൽകുന്നു. 
സ്വന്തം ശരീരം വലിയ കലാസൃഷ്ടിക്കുള്ള ക്യാൻവാസായി മാറുന്നുവെന്ന തിരിച്ചറിവ് സാം അലിയുടെ ജീവിത കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top