26 April Friday

ലോറി വാനുമായി കൂട്ടിയിടിച്ച്‌ 
5 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
ഉദുമ 
കണ്ടെയ്നർ ലോറി ഓമ്‌നി വാനുമായി കൂട്ടിയിടിച്ച് പാനൂർ സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക്.  ശനി പുലർച്ചെ 2.30ന്  കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര പെട്രോൾ പമ്പിന് സമീപമാണ് അപകടം.
പരിക്കേറ്റ പാനൂർ കൈവേലിക്കൽ  സ്വദേശികളായ കെ പി  നിശാന്ത് (28), കെ പി അക്ഷയ് (27), പി ശരത് ലാൽ (26), പാനൂർ ചെണ്ടയാട്  സ്വദേശി എ സായ്ന്ത്  (27), കണ്ണൂർ എടക്കാട് സ്വദേശി കെ ആദീഷ് (28) എന്നിവരെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ദേശീയപാത വികസനത്തിന്റെ  കരാർ കമ്പനിക്ക്‌ നിശാന്തിന്റെ ജീപ്പ് വാടകയ്ക്ക് കൊടുത്തിരുന്നു. ഈ ജീപ്പിന്റെ അറ്റകുറ്റപ്പണിക്കായാണ്‌ സംഘം കാസർകോട്ടേക്ക്‌ വന്നത്‌. ഒമ്‌നിയിൽ  ഉപ്പളയിൽ എത്തി പണികഴിഞ്ഞ്‌ മടങ്ങുംവഴിയാണ് അപകടം. 
 കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. പൂർണമായി തകർന്ന ഓമ്‌നി വാനിൻനിന്ന് പരിക്കേറ്റവരെ  നാട്ടുകാരാണ്  കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതിനാൽ  മംഗളൂരു  സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top