26 April Friday
ചക്ക വീണ്‌ പരിക്കേറ്റയാൾക്ക്‌ കോവിഡ്‌

പരിയാരത്തെ 30 ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 30 ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ. ചക്ക തലയിൽ വീണ് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക്‌ കോവിഡ്  19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്‌. പ്രാഥമിക സ്രവ പരിശോധനയിൽ എല്ലാവരും നെഗറ്റീവ്‌ ആയത്‌‌ ആശ്വാസമായി. 
മെഡിക്കൽ കോളേജ്‌ കാഷ്വാലിറ്റിയിലെയും സർജറി വിഭാഗത്തിലെയും ഡോക്ടർമാർ ഉൾപ്പെടെ 30 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലായത്‌. ഏഴു ദിവസത്തിനുശേഷം രണ്ടാംഘട്ട സ്രവ പരിശോധന നടത്തും. 14 ദിവസത്തേക്കാണ് ക്വാറന്റൈൻ. കഴിഞ്ഞ 19 നാണ് കാസർകോട്‌ ജില്ലയിലെ കോടോം–- ബേളൂർ സ്വദേശിയായ നാൽപ്പത്തിമൂന്നുകാരനെ ആശുപത്രിയിലെത്തിച്ചത്. 
ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥീരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്‌ രോഗി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top