27 April Saturday

കെ വി സുധീഷ് 
രക്തസാക്ഷി 
ദിനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കെ വി സുധീഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടത്തിയ വിദ്യാർഥി റാലി

കൂത്തുപറമ്പ് 
കെ വി സുധീഷിന്റെ ഇരുപത്തിയൊമ്പതാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം വ്യാഴാഴ്ച. വൈകിട്ട്‌ അഞ്ചിന് തൊക്കിലങ്ങാടിയിൽ അനുസ്മരണ പൊതുസമ്മേളനം  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ ഉദ്‌ഘാടനം ചെയ്യും. നേതാക്കളും ബന്ധുക്കളും പ്രവർത്തകരും സ്മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തും. തുടർന്ന് വളന്റിയർമാർച്ചും ബഹുജന പ്രകടനവും. ജില്ലാകമ്മിറ്റിയംഗം കെ ധനഞ്ജയൻ, ഏരിയാസെക്രട്ടറി ടി ബാലൻ, എസ്എഫ്ഐ മുൻ കേന്ദ്രക്കമ്മിറ്റിയംഗം അഡ്വ. രഹന സബീന എന്നിവർ സംസാരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top