26 April Friday
എലഗന്‍സ് ബാര്‍ സമരം

തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ആലക്കോട്

കരുവഞ്ചാൽ എലഗൻസ് ബാറിന് മുന്നിൽ ഉപരോധ സമരം നടത്തിയ തൊഴിലാളി നേതാക്കളെ  അറസ്റ്റ് ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ഏരിയാ സെക്രട്ടറി ടി പ്രഭാകരൻ, ഏരിയാ പ്രസിഡന്റ് പി രാമചന്ദ്രൻ, കെ വി രാഘവൻ തുടങ്ങിയ നേതാക്കളെയും തൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തത്. അടച്ചിടൽ കാലത്ത്‌ പരിമിതമായ തൊഴിലാളികളുമായി മാസങ്ങളോളം ബാർ  പ്രവർത്തിച്ചപ്പോൾ മുഴുവൻ തൊഴിലാളികൾക്കും ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ ജോലി നൽകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു.  ഇത് വകവയ്‌ക്കാതെ മാനേജ്മെന്റ് അന്യായമായി തൊഴിലാളികളെ പിരിച്ചുവിട്ട് ബാർ  പൂട്ടി. 
ഇതേ തുടർന്ന് മാസങ്ങളായി തൊഴിലാളികൾ ബാറിനുമുന്നിൽ കുടിൽ കെട്ടി സമരത്തിലാണ്‌. 
 സമരത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ തൊഴിലാളി മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ പി സഹദേവൻ. തൊഴിലാളി മാർച്ച് ബാറിന് മുന്നിൽ പൊലീസ് തടഞ്ഞു.  
കുത്തിയിരിപ്പ് നടത്തിയ നേതാക്കളെ ആലക്കോട് എസ്എച്ച്ഒ എം വി ബിനീഷിന്റെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്യുകയായിരുന്നു. ടി ജി വിക്രമൻ, ടി ഡി ബാബു, കെ സഹീർ, ടിജോ നടുവിൽ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അറസ്‌റ്റിലായവരെ ജാമ്യത്തിൽ വിട്ടയച്ചു. ബാറിന് മുന്നിൽ ഉപരോധ സമരം നടത്തിയതിന് നേതാക്കൾ ഉൾപ്പടെയുള്ളവരുടെപേരിൽ കേസെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top