26 April Friday

ഇരിട്ടി, പാനൂർ സമ്മേളനങ്ങൾ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
കണ്ണൂർ
സിപിഐ എം ഇരിട്ടി, പാനൂർ ഏരിയാ സമ്മേളനങ്ങൾ ബുധനാഴ്‌ച തുടങ്ങും. ഇരിട്ടി സമ്മേളനം പുന്നാട്‌ വട്ടക്കയത്തെ  ‘ബേബി ജോൺ പൈനാപ്പിള്ളിൽ  നഗറി’ൽ രാവിലെ 10ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുമെന്ന്‌ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരനും ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  മട്ടന്നൂർ ഏരിയ വിഭജിച്ച്‌  ഇരിട്ടി ഏരിയായ ശേഷമുള്ള ഏഴാമത്‌ സമ്മേളനമാണിത്‌. 218 ബ്രാഞ്ചുകളിലായി 2902 അംഗങ്ങളാണുള്ളത്‌. 14 ലോക്കലുകളെ പ്രതിനിധീകരിച്ച്‌ 145 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 166 പേർ  പങ്കെടുക്കും. 25ന് വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം ഓൺലൈനായി ഉദ്‌ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി പി ഉസ്‌മാൻ, കൺവീനർ എൻ രാജൻ,  പി പി അശോകൻ, കെ ജി ദിലീപ്‌ എന്നിവരും പങ്കെടുത്തു. 
 പാനൂർ ഏരിയാ സമ്മേളനം ബുധനാഴ്‌ച രാവിലെ 10ന്‌ പാനൂർ  ബസ്‌സ്റ്റാൻഡിന്‌ സമീപം പ്രത്യേകം തയ്യാറാക്കിയ ‘പി കെ കുഞ്ഞനന്തൻ നഗറിൽ’ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനംചെയ്യും. ഏരിയയിലെ 16 ലോക്കലുകളിൽനിന്നും തെരഞ്ഞെടുത്ത 150 പേരും 19 ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 169 പേർ പങ്കെടുക്കും. 25ന്‌ വൈകിട്ട് അഞ്ചിന്‌ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top