19 May Sunday

മുന്നേറൂ, നാടുണ്ട് കൂടെ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

എൽഡിഎഫ് കോടല്ലൂർ ലോക്കൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ എം വി ഗോവിന്ദൻ എംഎൽഎയെ വേദിയിലേക്ക് സ്വീകരിക്കുന്നു

തളിപ്പറമ്പ്
നാടിന്റെ വികസന സ്വപ്നങ്ങളിലേക്ക് അതിവേഗം മുന്നേറുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് കുടുംബ സംഗമങ്ങൾ പൂർത്തിയായി. സാധാരണക്കാരന്റെ  പ്രതീക്ഷകൾക്ക് നിറംപകർന്ന സർക്കാറിന്റെ ചുവടുകൾ അഭിമാനപൂർവം ഏറ്റെടുക്കുകയായിരുന്നു  സംഗമങ്ങൾ. മുൻകാലങ്ങളില്ലാത്ത  മാറ്റം നാടിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കിടാൻ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനപ്രവാഹം  സംഗമ കേന്ദ്രങ്ങളിലെത്തി.   മണ്ഡലത്തിലെ വികസന കാര്യങ്ങളും  ഭാവി പദ്ധതികളും എണ്ണിയെണ്ണി പറഞ്ഞാണ് ഉദ്ഘാടകനായ എം വി ഗോവിന്ദൻ എംഎൽഎ സംസാരിച്ചത്. കേരളത്തിലെ വികസന പദ്ധതികളെ ഞെരുക്കാൻ പ്രതിപക്ഷവും കേന്ദ്രവും നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു. അതി ദാരിദ്ര്യം തുടച്ചുനീക്കുന്നതിനൊപ്പം ദേശീയപാത, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സർക്കാർ നടത്തിയ വലിയ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
 കോടല്ലൂർ  ഉദയ സ്പോർട്സ് ക്ലബ്ബിന് സമീപത്തെ സംഗമത്തിൽ ടി നാരായണൻ അധ്യക്ഷനായി. സി എം കൃഷ്ണൻ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ശ്യാമള, കെ സന്തോഷ് എന്നിവർ പങ്കെടുത്തു. കെ പി മോഹനൻ സ്വാഗതം പറഞ്ഞു.    
മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ  മോറാഴ  ലോക്കൽ സംഗമത്തിൽ ഒ സി പ്രദീപ് കുമാർ അധ്യക്ഷനായി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, മീത്തൽ കരുണാകരൻ, കെ വി നാരായണൻ  എന്നിവർ സംസാരിച്ചു. കെ സന്തോഷ്, പി കെ ശ്യാമള എന്നിവർ പങ്കെടുത്തു. കെ ഗണേശൻ സ്വാഗതം പറഞ്ഞു.  പൊയിൽ ഇരിങ്ങൽ  യുവജന സ്പോർട്സ് ക്ലബ്‌ പരിസരത്ത് പരിയാരം ലോക്കൽ സംഗമത്തിൽ  ഇ സി മനോഹരൻ അധ്യക്ഷനായി. സി എം കൃഷ്ണൻ, പി എം മധുസൂദനൻ എന്നിവർ  സംസാരിച്ചു. എം ടി മനോഹരൻ സ്വാഗതം പറഞ്ഞു.  കൂവോട് എ കെ ജി സ്റ്റേഡിയത്തിലെ തളിപ്പറമ്പ് ലോക്കൽ സംഗമത്തിൽ ടി ബാലകൃഷ്ണൻ അധ്യക്ഷനായി. തോമസ് ചൂരനോലിൽ, കെ സന്തോഷ്,  മീത്തൽ കരുണാകരൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ധീരജിന്റെ  അച്ഛൻ ജി രാജേന്ദ്രൻ പങ്കെടുത്തു . വി ജയൻ സ്വാഗതം പറഞ്ഞു. കുടുംബ സംഗമങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top