26 April Friday

കർഷകരുടെ കണ്ണീരൊപ്പാൻ നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
കണ്ണൂർ
ഡൽഹിയിലെ കർഷകർക്ക്‌ ഐക്യദാർഢ്യവുമായി കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിനുമുന്നിൽ  സംയുക്ത കർഷകസമിതി നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടു.  ഡിസംബർ 22നാണ്‌ സത്യഗ്രഹം തുടങ്ങിയത്‌.   ഒരു മാസത്തിനിടെ സമൂഹത്തിലെ നാനാവിഭാഗത്തിലുള്ളവർ ‌ ഐക്യദാർഢ്യവുമായി  സത്യഗ്രഹപ്പന്തലിലെത്തി. കലാകാരന്മാർ കലാപ്രകടനങ്ങളുമായി ഓരോ രാവും ഭാവസാന്ദ്രമാക്കി. മണ്ണിൽ പണിയെടുക്കുന്നവന്റെ കണ്ണീരു തുടയ്ക്കാൻ മുന്നിട്ടിറങ്ങിയവർക്ക് ഒപ്പം നിൽക്കുകയായിരുന്നു നാട്‌. 
 വ്യാഴാഴ്‌ച സമരം കർഷകസംഘം ജില്ലാ സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനംചെയ്‌തു. എ  പ്രദീപൻ അധ്യക്ഷനായി.  കെ ശശിധരൻ, പുല്ലായിക്കൊടി ചന്ദ്രൻ,  കണ്ണാടിയൻ ഭാസ്‌കരൻ, എം വി ജനാർദനൻ, പി വി രാമചന്ദ്രൻ, വി ജി സോമൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു സത്യഗ്രഹത്തെ അഭിവാദ്യംചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ദാമോദരൻ സംസാരിച്ചു.  വെള്ളിയാഴ്‌ച കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ ഉദ്‌ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top