26 April Friday

പോക്‌സോ കേസിൽ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
പയ്യന്നൂർ
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. കവ്വായിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന   ബഷീർ എന്ന പന്തളം റഷീദാ(50)ണ് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്.  ആഗസ്‌ത് 20നാണ് ക്വാർട്ടേഴ്‌സിൽ  പതിമൂന്നുകാരനെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്‌തിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങവെയാണ് എസ്എച്ച്ഒ മഹേഷ് കെ നായർ ഇയാളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top