26 April Friday

ആഹ്ലാദത്തിന്റെ മണിമുഴക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കണ്ണൂർ
ഒന്നരവർഷക്കാലം വീടുകളിൽ ഒതുങ്ങി വീർപ്പുമുട്ടിയ കൊച്ചു കൂട്ടുകാർ സ്‌കൂൾ തുറക്കലിന്റെ ആനന്ദത്തിലാണ്‌. ഒത്തൊരുമിച്ചു പഠിച്ചും കളിച്ചും വളരേണ്ട കാലം കോവിഡ്‌ നാലുചുമരുകൾക്കുള്ളിലേക്ക്‌ ഒതുക്കിയപ്പോൾ ഇനി പുറത്തുകടക്കാൻ അധികനാൾ വേണ്ടെന്ന പ്രതീക്ഷയിലാണിവർ. ഒക്‌ടോബർ ഒന്നുമുതൽ ഘട്ടംഘട്ടമായി സ്‌കൂൾ ക്ലാസുകൾ തുറക്കുമെന്ന സർക്കാർ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്‌.
സ്കൂൾ തുറക്കുമെന്ന തീരുമാനം വന്നതോടെ വിപുലമായ തയ്യാറെടുപ്പിലാണ്‌ സ്‌കൂളുകൾ. മാസങ്ങളായി പൂട്ടിയിട്ട സ്‌കൂളുകളിൽ ശുചീകരിക്കണം. ക്ലാസെടുക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ നടക്കും. കോവിഡ്‌ ജാഗ്രതയുടെ ഭാഗമായുള്ള കൾശന നിർദേശങ്ങളും സ്‌കൂളുകളിൽ നടപ്പാക്കും. കുട്ടികൾക്ക്‌ പ്രത്യേകം മാസ്‌ക്‌, ക്ലാസ്‌ മുറിയിൽ സാമൂഹിക അകലം എന്നിവ നിർബന്ധമാക്കും. ക്ലാസ്‌ കഴിഞ്ഞ്‌ ക്ലാസ്‌ മുറിയും പരിസരവും അണുവിമുക്തമാക്കും. ഭക്ഷണം വെള്ളം പഠനോപകരണങ്ങൾ എന്നിവ പങ്കുവയ്‌ക്കാൻ അനുവദിക്കില്ല. ഉച്ചഭക്ഷണ പാചകത്തിലും വിതരണത്തിലും ജാഗ്രത പുലർത്തും. സ്‌കൂൾ വാഹനങ്ങളിലും കർശന ജാഗ്രത പാലിക്കും.
 
കുട്ടികൾക്കും 
അധ്യാപകർക്കും
ആശ്വാസമാകും
സ്‌കൂൾ തുറക്കുന്നത്‌ കുട്ടികൾക്കും അധ്യാപകർക്കും ആശ്വാസമാണ്‌. സ്‌കൂളിലെത്തിയുള്ള പഠനം എല്ലാവരുടെയും അധ്വാനഭാരം ലഘൂകരിക്കും. പശ്‌ചാത്തല സൗകര്യം ഉറപ്പുവരുത്താനുള്ള പ്രവർത്തനം മാത്രമേ ബാക്കിയുള്ളൂ. കോവിഡ്‌ കാലത്ത്‌ പത്താംക്ലാസ്‌ വിദ്യാർഥികൾക്ക്‌ ക്ലാസെടുത്തതിന്റെ അനുഭവപരിചയം അധ്യാപകർക്കുണ്ട്‌. കോവിഡ്‌ മാനദണ്ഡങ്ങൾ കൾശനമായി പാലിച്ചാൽ പ്രശ്‌നം ഉണ്ടാവില്ല.
ആഗ്രഹിച്ച തീരുമാനം
വേഗം സ്‌കൂൾ തുറക്കണമെന്നാണ്‌ ആഗ്രഹിച്ചത്‌. കുട്ടികളെ തനിച്ച്‌ വീട്ടിലിരുത്തി ജോലിക്ക്‌ പോകുന്നത്‌ വലിയ മാനസിക സമ്മർദമാണുണ്ടാക്കുന്നത്‌. ഓൺലൈൻ ക്ലാസെന്ന പേരിൽ ഫോണും ടാബും കുട്ടികളുടെ കൈയിൽ കൊടുക്കുന്നതിന്‌ ഗുണവും ദോഷവുമുണ്ട്‌. ക്ലാസിൽ നേരിട്ട്‌ പഠിക്കുന്നതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നാണ്‌ അഭിപ്രായം.
വലിയ 
സന്തോഷം
സ്‌കൂൾ തുറക്കുന്നത്‌ വലിയ സന്തോഷമാണ്‌. ഓൺലൈൻ ക്ലാസിനേക്കാളും നല്ലതാണ്‌ നേരിട്ടുള്ള ക്ലാസ്‌. ചങ്ങാതിമാരെ കാണാമെന്നതാണ്‌ ഏറ്റവും വലിയ സന്തോഷം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top