26 April Friday

സ്പെഷ്യൽ ജയിലിൽ കൊയ്‌ത്തുത്സവം കാർഷിക ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കും: ടി പത്മനാഭൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കണ്ണൂർ
കാർഷിക മേഖലയിലെ പരിഷ്‌കരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കുമെന്ന് കഥാകൃത്ത്‌ ടി പത്മനാഭൻ. കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് വ്യവസ്ഥകൾ. ഇതിന്റെ ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും. കണ്ണൂർ സ്പെഷ്യൽ ജയിലിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പുതിയൊരു കാർഷിക സംസ്കാരം വളർന്നുവരികയാണ്. അതിന്റെ ഭാഗമാണ് ജയിലിലെ കൃഷിയും. ജയിലുമായി കുട്ടിക്കാലം മുതലേയുള്ള വൈകാരിക ബന്ധവും പത്മനാഭൻ അനുസ്മരിച്ചു. ജയിൽ വളപ്പിലെ രണ്ടേക്കർ നെൽകൃഷിയിൽ ഒരേക്കറിലെ കൊയ്ത്തുത്സവമാണ് നടന്നത്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി കെ രാംദാസ്, അസി. ഡയറക്ടർ മിനി പി ജോൺ, കൃഷി ഓഫീസർമാരായ രാജൻ, അജീഷ്, സെൻട്രൽ ജയിൽ സൂപ്രണ്ട്‌ ബാബുരാജൻ, ജില്ലാ ജയിൽ സൂപ്രണ്ട്‌ കെ വിനോദൻ, വനിതാ ജയിൽ സൂപ്രണ്ട്‌ ഒ പി വല്ലി, റീജണൽ വെൽഫെയർ ഓഫീസർ കെ മുകേഷ്, സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്‌ ടി കെ ജനാർദനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top