02 May Thursday

5 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020
കണ്ണൂർ
ജില്ലയിൽ അഞ്ചു പേർക്കുകൂടി  കോവിഡ് ബാധ സ്ഥിരീകരിച്ചതായി കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. ഒരാൾ ദുബായിൽനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 
12ന് ദുബായിൽനിന്നുള്ള എഐ 814 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പന്ന്യന്നൂർ സ്വദേശിയായ 23കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.  ഒമ്പതിന് മുംബൈയിൽനിന്നെത്തിയ മേക്കുന്ന് സ്വദേശിയായ 24 കാരൻ, ചൊക്ലി സ്വദേശികളായ 48 കാരനും 40 കാരിയും,  13ന് അഹമ്മദാബാദിൽനിന്നെത്തിയ മയ്യിൽ സ്വദേശി 45 കാരൻ എന്നിവരാണ് കോവിഡ് ബാധിച്ച മറ്റുള്ളവർ.  17നാണ് ഇവർ സ്രവപരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  
നിലവിൽ 6323 പേർ  നിരീക്ഷണത്തിലുണ്ട്.  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 പേരും കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 14 പേരും തലശേരി ജനറൽ ആശുപത്രിയിൽ നാലുപേരും ജില്ലാ ആശുപത്രിയിൽ 11 പേരും വീടുകളിൽ 6270 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽനിന്നും 4958 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top