27 April Saturday

നീറ്റിൽ ഇരട്ട നേട്ടവുമായി ‘അഹ‌്സാൻ’ വീട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കോടിയേരി
കല്ലിൽതാഴെ ‘അഹ‌്സാനി’ൽ നീറ്റ‌് പരീക്ഷാഫലം സമ്മാനിച്ചത‌് ഇരട്ടിമധുരം. ഈ വീട്ടിലെ ഇരട്ടകളായ ഷഹാന ജസീൽ 120–-ാം റാങ്കും ജഹാന ജസീൽ 3017–-ാം റാങ്കും നേടി. ഉതുവരെ ഒരേ ക്ലാസിൽ പഠിച്ച ഈ മിടുക്കികൾക്ക്‌ കോഴിക്കോട‌് മെഡിക്കൽ കോളേജിൽ ഒരുമിച്ച‌് പഠിക്കണമെന്നാണ്‌ മോഹം. 
  പ്ലസ‌്ടുവിന‌് ഷഹാന 98.8 ശതമാനവും ജഹാന 99 ശതമാനവും മാർക്ക‌് നേടി. ഒരു വർഷം പാലായിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം. ബിസിനസുകാരനായ പി ജസീലിന്റെയും കെ സി സാജിതയുടെയും മക്കളാണ‌്. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top