26 April Friday
ദേശീയപാത ബൈപാസ്‌ നിർമാണം

കിഴുത്തള്ളിയിൽ സമാന്തര റോഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
കണ്ണൂർ
ദേശീയപാത ബൈപാസ്‌ നിർമാണത്തിന്റെ ഭാഗമായി കിഴുത്തള്ളിയിൽ സമാന്തര റോഡ്‌ തുറന്നു. താഴെചൊവ്വ നടാൽ ബൈപാസിലാണ്‌ സമാന്തര റോഡ്‌ നിർമിച്ച്‌ ഗതാഗതം തിരിച്ചുവിട്ടത്‌. നിലവിലുള്ള റോഡിന്‌ കുറുകെയാണ്‌ പുതിയ കണ്ണൂർ ബൈപാസ്‌. താഴെചൊവ്വ നടാൽ ബൈപാസിൽ കിഴുത്തള്ളിയിലെ റെയിൽവേ മേൽപാലത്തിന്‌ സമാന്തരമായാണ്‌ പുതിയ റോഡ്‌. പുതിയ ബൈപാസ്‌ കിഴുത്തള്ളിയിലാണ്‌ നിലവിലുള്ള റോഡുമായി ചേരുന്നത്‌. ഇവിടെ മേൽപാലമാണ്‌ വരിക. കൂത്തുപറമ്പിലേക്കടക്കമുള്ള ഗതാഗതം ബൈപാസ്‌ യാഥാർഥ്യമാകുന്നതോടെ മേൽപാലത്തിന്റെ അടിയിലൂടെയും പുതുതായി നിർമിക്കുന്ന സർവീസ്‌ റോഡിലൂടെയുമാകും. കിഴുത്തള്ളിയിൽനിന്നും പൊലീസ്‌ ഹൗസിങ് നഗറുവഴിയാണ്‌ കണ്ണൂർ ബൈപാസ്‌ പ്രവൃത്തി നടക്കുന്നത്‌. ഈ ഭാഗത്ത്‌ പൈലിങ്‌ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായി. തൂൺ നിർമിക്കുന്നതിനുള്ള പ്രവൃത്തികളും ആരംഭിച്ചു. നിലവിലുളള ബൈപാസ്‌ റോഡിലാണ്‌ ഇനി പൈലിങ്‌ നടക്കേണ്ടത്‌. ഇതിനായാണ്‌ ഈ റോഡിലെ ഗതാഗതം വഴിതിരിച്ചുവിടാനായി താൽകാലിക റോഡ്‌ പണിതത്‌. ചാല അമ്പലത്തിനുസമീപത്തും പുതിയ ബൈപാസിന്‌ മേൽപാലമാണ്‌ ഉണ്ടാവുക. ചാല–- കൂത്തുപറമ്പ്‌ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക്‌ അടിപ്പാത വഴിയാണ്‌ ഗതാഗതം അനുവദിക്കുക. വിശ്വ സമുദ്ര കൺസ്‌ട്രക്‌ഷൻസാണ്‌ നിർമാണം ഏറ്റെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top