27 April Saturday

തുല്ല്യതയെഴുതി മിന്നും വിജയവുമായി വൈസ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കണ്ണൂർ 

പ്ലസ്‌ടു തുല്യതാ പരീക്ഷയിൽ മിന്നുന്ന വിജയവുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌ പി  ഷൈറീനയാണ്‌  രണ്ട്‌ എ പ്ലസ്‌, മൂന്ന്‌ എ, ഒരു ബി ഗ്രേഡ്‌ എന്നിവയോടെ ജയിച്ചത്‌. 
വിവാഹത്തോടെ പഠനം  മുടങ്ങിയിരുന്നു.  രണ്ടുവർഷം  മുമ്പ് സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ കോഴ്സിന് ചേർന്നു.  
തൃപ്രങ്ങോട്ടൂർ  പഞ്ചായത്തംഗമായപ്പോൾ  പ്രേരക് വിജയശ്രീയുടെ  പ്രേരണയിലാണ്‌ തുല്യതാ  കോഴ്സിന് ചേർന്നത്‌. ഭർത്താവിന്റെയും  മക്കളുടെയും പൂർണപിന്തുണയും ലഭിച്ചു. കോവിഡ് സാഹചര്യത്തിൽ പഠനം ഓൺലൈനിലായി. ഹൈസ്കൂളിൽ  പഠിപ്പിച്ച രണ്ട് അധ്യാപകർ  തുല്യത പഠനക്ലാസിലും അധ്യാപകരായെത്തി. 
ബിരുദ കോഴ്‌സിന്‌ ചേർന്ന്‌  പഠനം തുടരാനാണ്‌ തീരുമാനം. തലശേരി ബ്ലോക്ക്‌ പഞ്ചായത്തംഗം കനകവല്ലി ഉൾപ്പെടെ ആറ്‌  ജനപ്രതിനിധികൾ  തുല്യതാ കോഴ്‌സിലൂടെ ഇത്തവണ പ്ലസ്‌ടു പാസായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top