26 April Friday

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കണ്ണൂരിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മന്ത്രി എം വി ഗോവിന്ദൻ അഭിവാദ്യം സ്വീകരിക്കുന്നു

കണ്ണൂർ

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കണ്ണൂർ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ മന്ത്രി എം വി ഗോവിന്ദൻ പതാകയുയർത്തി. 
കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ,   കലക്ടർ എസ് ചന്ദ്രശേഖർ, റൂറൽ എസ് പി പി ബി രാജീവ്, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, ഡെപ്യൂട്ടി മേയർ കെ ഷബീന, രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ റിട്ട. അസി. പൊലീസ് കമീഷണർ ടി പി പ്രേമരാജൻ തുടങ്ങിയവർ സംബന്ധിച്ചു. 
 ധർമടം പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ കെ വി സ്മിതേഷ് പരേഡ് കമാൻഡറായി. കെഎപി നാലാം ബറ്റാലിയൻ, സിറ്റി, റൂറൽ, വനിതാ പൊലീസ് വിഭാഗം, ജയിൽ, എക്‌സൈസ്, ഫോറസ്റ്റ്, എൻ സി സി, എസ് പി സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. 
മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം നേടിയ കെഎപി ഫോർത്ത് ബറ്റാലിയൻ (സേനാ വിഭാഗം), കണ്ണൂർ ഗവ. പോളിടെക്‌നിക്‌ (എൻസിസി ), മട്ടന്നൂർ എച്ച്എസ്എസ് (എസ്‌പിസി), സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് (സ്‌കൗട്ട്), അഴീക്കോട് എച്ച്എസ്എസ് (ഗൈഡ്‌സ്), സെന്റ് തേരസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് (ജൂനിയർ റെഡ്‌ക്രോസ് ഗേൾസ്), ചൊവ്വ എച്ച്എസ്എസ് (ജൂനിയർ റെഡ് ക്രോസ് ബോയ്‌സ്) എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി. 
ഹർ ഘർ തിരംഗയുടെ ഭാഗമായി ഓഫീസുകളുടെ ദീപാലങ്കാര മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കലക്ടറേറ്റ്, രണ്ടാംസ്ഥാനം നേടിയ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, മൂന്നാംസ്ഥാനം നേടിയ കണ്ണൂർ സെൻട്രൽ ജയിൽ ആൻഡ്‌ കറക്ഷണൽ ഹോം എന്നിവയ്ക്കുള്ള സമ്മാനവും മന്ത്രി നൽകി.
  40 വർഷമായി സ്വാതന്ത്ര്യദിന പരേഡിന് പന്തൊലൊരുക്കുന്ന താണ സ്വദേശി കെ പി വത്സലൻ, 25 വർഷത്തിലേറെയായി ശബ്ദസൗകര്യം ഏർപ്പെടുത്തുന്ന കതിരൂർ സ്വദേശി ഷാജി പ്രകാശ് എന്നിവരെ മന്ത്രി  ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top