27 April Saturday

കെ റെയിൽ സർവേക്കല്ല് തകർത്തതിൽ 
അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
 
പഴയങ്ങാടി 
മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയതിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സർവേ ഉൾപ്പെടെ തടഞ്ഞവരുടെ ഫോൺ കോൾ പരിശോധിച്ചുവരികയാണ്. സൈബർ സെല്ലിന്റെ സഹായവും തേടി. പ്രദേശത്തെ ചിലർ പൊലീസ്‌ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കെ റെയിൽ  സെക്ഷൻ  എൻജിനിയർ വി ശ്യാമയുടെ  പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി നിയമപ്രകാരം  കേസെടുത്തിരുന്നു. മാടായിപ്പാറയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സർവേക്കല്ലുകൾ  വ്യാപകമായാണ് പിഴുതുമാറ്റിയത്. ഏഴ്  കല്ലുകൾ പിഴുതെടുത്ത്  കൂട്ടിയിട്ട് റീത്തുവച്ചു. സാമൂഹികാഘാത പഠനത്തിന് കലക്ടർ നിയോഗിച്ച പഠന വിഭാഗമാണ് സർവേ നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top