26 April Friday

967 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കണ്ണൂർ
ജില്ലയിൽ ബുധനാഴ്‌ച 976 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 946 പേർക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാലുപേർക്കും 17  ആരോഗ്യപ്രവർത്തകർക്കുമാണ് രോ​ഗം. രോ​ഗസ്ഥിരീകരണ നിരക്ക് 17.11 ശതമാനം. ജില്ലയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകൾ 2,47,011 ആയി. 1753 പേർ  രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവർ 2,36,624 ആയി. 1,505 പേർ മരിച്ചു.  7,267 പേർ ചികിത്സയിലാണ്.
മൊബൈൽ 
ആർടിപിസിആർ 
പരിശോധന
ജില്ലയിൽ വ്യാഴാഴ്‌ച  മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആർടിപിസിആർ പരിശോധന നടത്തും. കാർത്തികപുരം  പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ,  കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല, അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം, രാമഗുരു യുപി സ്‌കൂൾ,  കണ്ണാടിപ്പറമ്പ് പള്ളേരി മാപ്പിള എഎൽപി സ്‌കൂൾ  എന്നിവിടങ്ങളിൽ രാവിലെ 10  മുതൽ പകൽ മൂന്നുവരെയാണ്‌ പരിശോധന.  പന്ന്യന്നൂർ ചോതാവൂർ ഹൈസ്‌കൂളിൽ രാവിലെ 10 മുതൽ പകൽ 12 വരെയാണ്‌ പരിശോധന. എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, കീഴ്പ്പള്ളി ബിപിഎച്ച്സി എന്നിവിടങ്ങളിൽ  രാവിലെ 10  മുതൽ  പകൽ 12.30വരെയും  അരയാക്കൂൽ യു പി സ്‌കൂളിൽ പകൽ ഒന്നുമുതൽ വൈകിട്ട് മൂന്നുവരെയും രാമന്തളി പിഎച്ച്സി, മുണ്ടേരി  പടന്നോട്ട്‌ എൽ പി സ്‌കൂൾ, കണിച്ചാർ  ഡോ. പൽപ്പു മെമ്മോറിയൽ യു പി സ്‌കൂൾ എന്നിവിടങ്ങളിൽ പകൽ രണ്ടു മുതൽ നാലുവരെയുമാണ് പരിശോധന. 
101 കേന്ദ്രങ്ങളിൽ  
ഇന്ന്‌ വാക്‌സിൻ
ജില്ലയിൽ വ്യാഴാഴ്‌ച 101 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നും  രണ്ടും ഡോസ് കോവിഷിൽഡ് വാക്സിൻ നൽകും. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ച 10 പേർക്കും ബാക്കി ഉള്ളവർക്ക് സ്പോട് രജിസ്ട്രേഷനിലൂടെയും വാക്‌സിൻ ലഭിക്കും. സ്പോട്ട് വാക്സിനേഷന്  അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പാക്കണം. ഫോൺ:  8281599680, 8589978405, 8589978401, 04972700194, 04972713437.
സെക്ടറല്‍ 
മജിസ്‌ട്രേറ്റുമാരുടെ 
പ്രവര്‍ത്തന പരിധി 
പുതുക്കി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിത മേഖലകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉറപ്പാക്കുന്നതിന് പ്രവർത്തനം പുനഃക്രമീകരിച്ച് കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. 
കോർപറേഷൻ/ നഗരസഭാ പരിധിയിൽ ഒരു സെക്ടറൽ മജിസ്‌ട്രേറ്റ്, മൂന്ന് പഞ്ചായത്തുകൾക്ക് ഒരു സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിങ്ങനെയാണ് പുതുക്കിയ മാനദണ്ഡം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top