26 April Friday
അരങ്ങുണർന്നു


മുഴക്കുന്നിൽ കഥകളിയാരവം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ആരംഭിച്ച കഥകളി മഹോത്സവം യാനം 2022 മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുഴക്കുന്ന് 

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ആരംഭിച്ച കഥകളി മഹോത്സവം "യാനം 2022" മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. കലാമണ്ഡലം ഗോപി,  മട്ടന്നൂർ ശങ്കരൻകുട്ടി  എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ മുഴുവൻ കഥകളി കലാകാരന്മാരെയും പങ്കെടുപ്പിച്ച്‌ മുപ്പത്തിനാല് ദിവസങ്ങളിലാണ്‌ കഥകളി അരങ്ങേറുക. ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നങ്ങ്യാർകൂത്ത് തുടങ്ങിയ കലാരൂപങ്ങളും  അവതരിപ്പിക്കും. ആയിരത്തോളം പേർ പങ്കെടുക്കും.
 നിർമാതാവ് ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ബിന്ദു, ശ്രീമതി, മലബാർ ദേവസ്വം ബോർഡ് കമീഷണർ എ എൻ നീലകണ്ഠൻ, പി കെ മധു, ടി കെ സുധീർ, ബൈജു, വാർഡ്‌ മെമ്പർ വനജ, എക്‌സിക്യുട്ടീവ് ഓഫീസർ എം മനോഹരൻ, എം കെ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. 
ദേവസ്വം ചെയർമാൻ എ കെ മനോഹരൻ സ്വാഗതവും ചിറക്കൽ കോവിലകം രേണുക രവിവർമ നന്ദിയും പറഞ്ഞു. ക്ഷേത്രത്തിനടുത്തായി പൈതൃക ടൂറിസം പദ്ധതിയിൽ നിർമിച്ച പഴശ്ശി സ്മാരകമന്ദിരവും  മന്ത്രി സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top