27 April Saturday

നഴ്‌സസ്‌ വാരാഘോഷം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

കണ്ണൂരിൽ നഴ്-സസ്- വാരാഘോഷം സമാപന സമ്മേളനത്തിൽ കെ വി സുമേഷ്- എംഎൽഎ ദീപം തെളിയിക്കുന്നു.

കണ്ണൂർ
നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറയായി നീണ്ടുനിന്ന പരിപാടികൾ സമാപിച്ചു.  സമാപന സമ്മേളനം അമാനി ഓഡിറ്റോറിയത്തിൽ  ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ഡെപ്യൂട്ടി ഡിഎംഒ  എം പ്രീത അധ്യക്ഷയായി. കെ വി സുമേഷ് എംഎൽഎ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. കലാ കായിക മത്സരവിജയികൾക്ക് സമ്മാനവും സർവീസിൽനിന്ന്‌ വിരമിച്ചവക്ക്‌ ഉപഹാരവും നൽകി.  മികച്ച നഴ്സുമാർക്ക്‌ പുരസ്കാരവും വിതരണംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top