02 May Thursday

23 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

 കണ്ണൂർ

ജില്ലയിൽ 23 പേർക്കുകൂടി  കോവിഡ്  സ്ഥിരീകരിച്ചു.  ഒമ്പതുപേർ വിദേശത്തുനിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. വിദേശത്തുനിന്നെത്തിയവരിൽ ഒരാൾ കർണാടക സ്വദേശിയാണ്. സിഐഎസ്എഫ് ജീവനക്കാരനാണ് പുതുതായി രോഗം ബാധിച്ച മറ്റൊരാൾ. ചികിത്സയിലായിരുന്ന 13 പേർ   രോഗമുക്തരായി.
കണ്ണൂർ വിമാനത്താവളംവഴി ജൂൺ 24ന് കുവൈത്തിൽനിന്ന് ജെ9 1415 വിമാനത്തിലെത്തിയ പാട്യത്തെ   42കാരൻ, റിയാദിൽനിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ കർണാടക സ്വദേശി 43കാരൻ, 25ന് ഖത്തറിൽനിന്ന് 6ഇ 9381 വിമാനത്തിലെത്തിയ ചൊക്ലിയിലെ  44കാരൻ (ഇപ്പോൾ താമസം പാട്യത്ത്), മയ്യിലെ 38കാരൻ (ഇപ്പോൾ താമസം അഞ്ചരക്കണ്ടിയിൽ), ജൂലൈ രണ്ടിന് കുവൈത്തിൽനിന്നുള്ള ഗോ എയറിന്റെ ചാർട്ടഡ് വിമാനത്തിലെത്തിയ മുണ്ടേരി കാഞ്ഞിരോട്ടെ  43കാരൻ, കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 21ന് റാസൽ ഖൈമയിൽനിന്ന് സ്പൈസ് ജെറ്റ് 9040 വിമാനത്തിലെത്തിയ കൂത്തുപറമ്പ് മൂര്യാട്ടെ  24കാരൻ, 23ന് ബഹ്‌റൈനിൽനിന്ന് ഗൾഫ് എയർ വിമാനത്തിലെത്തിയ മലപ്പട്ടത്തെ  62കാരൻ, 24ന് സൗദി അറേബ്യയിൽനിന്ന് എസ്വി  3746 വിമാനത്തിലെത്തിയ പായത്തെ  46കാരൻ, ജൂലൈ നാലിന് സൗദിയിൽനിന്ന് എസ്വി 3892 വിമാനത്തിലെത്തിയ മാങ്ങാട്ടിടത്തെ  30കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ബംഗളൂരുവിൽനിന്ന് ജൂൺ 30ന് എത്തിയ കോളയാട്ടെ  മൂന്നു വയസ്സുകാരൻ, ഏഴു വയസ്സുകാരൻ, നാലു വയസ്സുകാരൻ, 29കാരി, ജൂലൈ ഒന്നിന് എത്തിയ ചിറ്റാരിപ്പറമ്പിലെ  17കാരൻ, 11കാരി, 36കാരി, ജൂലൈ മൂന്നിന് എത്തിയ ന്യൂമാഹിയിലെ  40കാരൻ, അഞ്ചിനെത്തിയ  ചെമ്പിലോട്ടെ 23കാരി, എടക്കാട്ടെ  31കാരൻ, ചിറ്റാരിപ്പറമ്പിലെ  53കാരൻ, ഡൽഹിയിൽനിന്ന് ജൂൺ 30ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ എത്തിയ ശ്രീകണ്ഠപുരത്തെ 29കാരൻ, രാജസ്ഥാനിൽനിന്ന് ജൂലൈ രണ്ടിന് ബംഗളൂരു വഴി 6ഇ 7974 വിമാനത്തിൽ കണ്ണൂരിലെത്തിയ പെരളശേരിയിലെ  27കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവർ. പാലക്കാട്ടെ  31കാരനാണ് പുതുതായി കോവിഡ് ബാധിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥൻ.
 ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 668ആയി. ഇവരിൽ 375 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 289 പേരാണ്‌ ചികിത്സയിലുള്ളത്‌. അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ, പെരളശേരിയിലെ 58കാരൻ, കൊട്ടിയൂരിലെ 36കാരൻ, മൊകേരിയിലെ 41കാരി, കൂത്തുപറമ്പിലെ 30കാരൻ, പാപ്പിനിശേരിയിലെ 36കാരൻ, ചിറ‌ക്കലിലെ  30കാരൻ,  ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിണറായിയിലെ  56കാരൻ, തില്ലങ്കേരിയിലെ  ഒരു വയസ്സുകാരി, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിരീക്ഷണത്തിൽ 
25103 പേർ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ  നിരീക്ഷണത്തിലുള്ളത് 25103 പേരാണ്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 70 പേരും  ജില്ലാ ആശുപത്രിയിൽ 19 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 232 പേരും തലശേരി ജനറൽ ആശുപത്രിയിൽ 43 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 25 പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഒരാളും വീടുകളിൽ 24713 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽനിന്ന് ഇതുവരെ 17800 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 17150 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 16041 എണ്ണം നെഗറ്റീവാണ്. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
11 വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണിൽ
കണ്ണൂർ
ജില്ലയിലെ 11 തദ്ദേശ  വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷനിലെ 34-ാം ഡിവിഷനും മലപ്പട്ടം- 5, പാട്യം- 7, പെരളശേരി- 1, ന്യൂ മാഹി- 4, പായം- 2, അഞ്ചരക്കണ്ടി- 9, മാങ്ങാട്ടിടം- 17, ശ്രീകണ്ഠാപുരം- 2, മുണ്ടേരി- 7, പയ്യന്നൂർ- 3 എന്നീ വാർഡുകളുമാണ് പുതുതായി കണ്ടെയ്‌ൻമെന്റ് സോണുകളായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top