27 April Saturday

ഖാദി വിപണനലക്ഷ്യം
 150 കോടി: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കണ്ണൂർ

ഖാദി ബോർഡ്‌ ഈവർഷം 150  കോടി രൂപയുടെ ഉൽപ്പന്ന വിൽപ്പനയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, കാസർകോട്‌ ജില്ലകളിലായി 30 കോടി രൂപയുടെ വിൽപ്പന നടത്തും. ഓണം വിപണന മേളയുടെ ഭാഗമായി 24  കോടിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കും. 
   ഖാദി ഉൽപ്പന്നങ്ങക്കൊപ്പം പാന്റ്‌പീസ്‌, മസ്ലിൻ, കോട്ടൺ സാരികൾ  തുടങ്ങിവയും മേളയിൽ ലഭ്യമാണ്‌. എല്ലാ ജില്ലകളിലും വിപണമേള തുടങ്ങി.  ഓണം മേളയോടനുബന്ധിച്ച്‌  സംസ്ഥാനതലത്തിൽ 10, അഞ്ച്‌ പവനും ജില്ലകളിൽ ഒരോ പവനും  സമ്മാനം നൽകും. ആഴ്‌ചതോറും സമ്മാനങ്ങൾ വേറെയുണ്ട്‌.  ആഗസ്‌ത്‌ രണ്ടുമുതൽ സെപ്‌തംബർ ഏഴുവരെ സംസ്ഥാന സർക്കാർ സ്‌പെഷ്യൽ റിബേറ്റും അനുവദിച്ചിട്ടുണ്ട്‌. ഇപ്പോൾ 30 ശതമാനമാണ്‌ റിബേറ്റ്‌. 
   ഖാദിയുടെ ഓണക്കോടി ഗിഫ്‌റ്റും ഒരുക്കിയിട്ടുണ്ട്‌. 79074 36459  നമ്പറിൽ വിളിച്ചാൽ  കൊറിയർവഴി ഗിഫ്‌റ്റ്‌  ബന്ധപ്പെട്ടവർക്ക്‌ എത്തിച്ചുനൽകും. പണം ഗൂഗിൾപേ വഴി നൽകിയാൽ മതി. ഫ്‌ളിപ്പ്‌ കാർട്ടിലും ഖാദിബോർഡ്‌ ഉൽപ്പന്നങ്ങൾ ലഭ്യമാണ്‌. പയ്യന്നൂർ  ഖാദികേന്ദ്രത്തിൽ  കാക്കിത്തുണിയുടെ ഉൽപ്പാദനം തുടങ്ങിയിട്ടുണ്ട്‌. പയ്യന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ  ഇതുപയോഗിക്കുന്നുണ്ട്‌.   
   സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്‌ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവ്‌ പുതിയ ഉണർവ്‌ പകർന്നിട്ടുണ്ട്‌. അർധസർക്കാർ, സഹകരണ ജീവനക്കാരും നന്നായി സഹകരിക്കുന്നുണ്ട്‌.  തൊഴിലാളികൾക്ക്‌ വേതനവർധന, മിനിമം കൂലി, ഉൽപ്പാദന ഇൻസെന്റീവ്‌, എംഡിഎവഴിയുള്ള വേതനം, ഇഎസ്‌ഐ, ക്ഷേമനിധി  എന്നിവ ലഭിക്കാൻ  തുടങ്ങിയിട്ടുണ്ട്‌. 
  സ്വാതന്ത്ര്യത്തിന്റെ  75ാം വാർഷികത്തിന്റെ ഭാഗമായി15ന്‌ രാവിലെ 9.30ന്‌ കണ്ണൂർ മഹാത്മ മന്ദിരത്തിൽ ഉപഭോക്തക്കളുടെ സംഗമം നടക്കും. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുമെന്നും പി ജയരാജൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻനമ്പൂതിരി, കണ്ണൂർ പ്രോജക്ട്‌ ഓഫീസർ ഐ കെ  അജിത്ത്‌കുമാർ, കെ വി ഫാറൂഖ്‌ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top