26 April Friday

നരിക്കോട്ടുമലയിൽ 
മണ്ണിടിച്ചിൽ ഭീഷണി:
13 കുടുംബങ്ങളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
പാനൂർ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നരിക്കോട്ട് മല പ്രദേശത്തെ പതിനൊന്ന് ആദിവാസി ഊരുകളിലുള്ളവർ ഉൾപ്പെടെ 13 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. 
     നരിക്കോട്ടുമല സാംസ്കാരിക കേന്ദ്രത്തിലാണ് ക്യാമ്പെരുക്കിയത്. കഴിഞ്ഞ രണ്ടു വർഷം മുമ്പ് അപ്രതീക്ഷിതമായുണ്ടായ ഉരുൾ പ്പൊട്ടലിൽ വൻ നാശ നഷ്ടമാണ് പ്രദേശത്തുണ്ടായത്. ഈ സാഹചര്യത്തിൽ  മുൻകരുതൽ നടപടിയെന്ന നിലയിലാണ് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. കെപി മോഹനൻ എംഎൽഎ ക്യാമ്പ് സന്ദർശിച്ചു.ഗ്ലാസ് അടുപ്പ് , ഭക്ഷണ ഉൽപ്പനങ്ങൾ ഉൾപ്പെടെ അത്യാവശ്യം വേണ്ട സാധനങ്ങളും എംഎൽഎയുടെ നേതൃത്വത്തിൽ ക്യാമ്പിലെത്തിച്ചു. 
         തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയിൽ, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറീന എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും ക്യാമ്പിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top