26 April Friday

വിഴിഞ്ഞം സമരത്തിനു പിന്നിൽ വികസന വിരോധം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
തലശേരി
ആത്മീയമായ ഉണർവ്‌ പകരേണ്ട പുരോഹിതന്മാർ ജനങ്ങളെ കലാപത്തിലേക്ക്‌ തള്ളിവിടുന്നത്‌ ശരിയാണോയെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ചോദിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരെ പന്തവുമായി തെരുവിലിറങ്ങുന്നവർ വികസന വിരോധികളാണെന്ന്‌ ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. മയക്കുമരുന്ന്‌ മാഫിയാ സംഘത്തിനെതിരായ ലഹരിവിരുദ്ധ സദസ്‌ തലശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഇ പി.  
  വിഴിഞ്ഞം തുറമുഖത്തിനെതിരെ തുടക്കത്തിലേ പല ലോബികളും രംഗത്തുവന്നിരുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിത പുരോഗതിയല്ലാതെ എന്ത്‌ ആപത്താണ്‌ തുറമുഖത്തിലൂടെ ഉണ്ടാവുക. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ കേരളത്തിന്‌ വലിയ നേട്ടമായി അതു മാറും.  പ്രതിഷേധക്കാർ ഉയർത്തുന്ന ഏഴ്‌ ആവശ്യങ്ങളിൽ ആറും അംഗീകരിച്ചിട്ടും സമരം തുടരുന്നത്‌ ശരിയല്ല. തെറ്റായ ആവശ്യം ഉന്നയിക്കാൻ ഏതെങ്കിലും വൈദികനോ മതവിഭാഗത്തിനോ സാധിക്കുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top