26 April Friday

ആദിത്യയ്‌ക്ക്‌ പി വി കെ പുരസ‌്കാരം പി വി കെ കടമ്പേരിക്ക്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
തളിപ്പറമ്പ്
ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പി വി കെ കടമ്പേരിയുടെ ആറാം ചരമവാർഷിക ദിനം ആചരിച്ചു.  ബാലസംഘം സംസ്ഥാന കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  ബക്കളം എ കെ ജി മന്ദിരത്തിൽ അനുസ്മരണ പ്രഭാഷണവും പുരസ്‌കാര വിതരണവും ബാലസംഘം സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എം വി ഗോവിന്ദൻ നിർവഹിച്ചു. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും ഏർപ്പെടുത്തിയ പി വി കെ കടമ്പേരി അവാർഡ് കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ ആദിത്യയ്‌ക്ക്‌ നൽകി. 
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ  കുട്ടികളുടെ ദേശീയ ധീരതാ അവാർഡ് നേടിയ ഏകമലയാളിയാണ് ആദിത്യ. നേപ്പാൾ വിനോദ യാത്രക്കിടെ ബസ്സിന‌് തീപിടിച്ചപ്പോൾ ചില്ല‌് തകർത്ത‌് നിരവധിപേരുടെ ജീവൻ രക്ഷിച്ചതിനാണ‌് അംഗീകാരം ലഭിച്ചത‌്.  ജില്ലയിലെ  പി വി കെ കടമ്പേരി ഫൗണ്ടേഷനും സിആർസി ലൈബ്രറിയും നൽകുന്ന പുരസ്‌കാരം  മികച്ച ബാലവേദിയായി പ്രവർത്തിക്കുന്ന അന്നൂർ വേമ്പു സ്മാരക ലൈബ്രറിക്ക‌് എം വി ഗോവിന്ദൻ  നൽകി. 
 ബാലസംഘം, കടമ്പേരി സിആർസി പി വി കെ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച‌് നടത്തിയ ദിനാചരണത്തിൽ സംസ്ഥാന സെക്രട്ടറി സരോജ‌് ചങ്ങാടത്ത്‌ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി വിഷ‌്ണു ജയൻ, കെ വി മോഹനൻ എന്നിവർ സംസാരിച്ചു. സിപിഐ എം നേതാക്കളായ പി മുകുന്ദൻ, കെ സന്തോഷ‌്, കെ ദാമോദരൻ, എം രാജഗോപാലൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള, പി വി കെ കടമ്പേരിയുടെ മക്കൾ  എന്നിവർ പങ്കെടുത്തു. ബാലസംഘം സംസ്ഥാന കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്  ‘പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത‌്’ വിഷയത്തിൽ പ്രഭാഷണം നടത്തി. 
  ജില്ലാതല കവിതാലാപന മത്സരത്തിൽ വിജയികളായ ഹൈസ‌്കൂൾ﹣- ഹയർസെക്കൻഡറി വിഭാഗത്തിൽ അപർണ ദയാനന്ദൻ, അശ്വിൻ വിനോദ‌്, എൽപി, യുപി വിഭാഗത്തിൽ അൻഷ‌് സുനിൽകുമാർ, ലിയോണ രാജേഷ‌്, കവിതാ രചനയിൽ  മാളവിക മനോജൻ, പി മാളവിക, കഥാ രചനയിൽ  മാളവിക മനോജൻ, അനശ്വര രവീന്ദ്രൻ, ഉപന്യാസ രചനയിൽ എം കെ ശ്രീരാഗ‌്, ടി വി ആദിത്യൻ എന്നിവർക്കുള്ള  സമ്മാനങ്ങളും  പുരസ്‌കാരവും വിതരണം ചെയ‌്തു. സി അശോക‌്കുമാർ സ്വാഗതവും ജില്ലാ കോ–- ഓഡിനേറ്റർ രസിൽരാജ‌് നന്ദിയും പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top