27 April Saturday

സമ്പര്‍ക്കം 19 37 പേര്‍ക്കുകൂടി കോവിഡ്‌

പ്രത്യേക ലേഖകൻUpdated: Tuesday Aug 4, 2020
കണ്ണൂർ
ജില്ലയിൽ 37 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേർ വിദേശത്തുനിന്നും 12 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1439 ആയി.
വിദേശത്തുനിന്ന്‌  എത്തിയവർ
കണ്ണൂർ വിമാനത്താവളംവഴി ജൂലൈ 25ന് മസ്‌കറ്റിൽനിന്ന് 6ഇ 9118 വിമാനത്തിലെത്തിയ അയ്യൻകുന്ന് സ്വദേശി(45),  ജൂലൈ 27ന് ദമാമിൽനിന്ന് എഐ 1908 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി(61) എന്നിവരാണ് വിദേശത്തുനിന്ന് എത്തിയവർ.
ഇതരസംസ്ഥാനം
ബംഗളൂരുവിൽനിന്ന് ജൂലൈ 14ന് എത്തിയ കുറ്റ്യാട്ടൂർ സ്വദേശി(30), 18ന് എത്തിയ പാനൂർ സ്വദേശി(15), 19ന് എത്തിയ മട്ടന്നൂർ സ്വദേശി(25), 24ന് എത്തിയ കണ്ണൂർ സ്വദേശി(61), 25ന് എത്തിയ പാനൂർ സ്വദേശി(49), 30ന് 6ഇ 71389 വിമാനത്തിൽ കണ്ണൂരിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി(24), ബെൽഗാമിൽനിന്ന് 20ന് എത്തിയ തില്ലങ്കേരി സ്വദേശി(15), മഹാരാഷ്ട്രയിൽനിന്ന്  21ന് എത്തിയ ചെങ്ങളായി സ്വദേശികളായ പതിമൂന്നുകാരി, പതിനേഴുകാരി, 26ന് ബീഹാറിൽനിന്ന് ബംഗളൂരുവഴി 6ഇ 6839 വിമാനത്തിൽ കണ്ണൂരിലെത്തിയ പടിയൂർ സ്വദേശി (30), 20ന് നാഗാലാൻഡിൽനിന്ന് ബംഗളൂരു വഴി 6ഇ 7974 വിമാനത്തിലെത്തിയ പയ്യന്നൂർ സ്വദേശി(37), 30ന് മംഗളൂരുവിൽനിന്ന് എത്തിയ ചിറക്കൽ സ്വദേശി(63) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവർ.
സമ്പർക്കംവഴി
ചിറ്റാരിപ്പറമ്പിലെ‌ മുപ്പതുകാരി,  ചെങ്ങളായിലൈ അറുപത്തെട്ടുകാരൻ, ചെമ്പിലോടെ മുപ്പത്തൊമ്പതുകാരി, മുണ്ടേരിയിലെ മുപ്പത്തൊമ്പതുകാരി, മുഴക്കുന്നിലെ ഇരുപത്തിമൂന്നുകാരി, മലപ്പട്ടത്തെ അമ്പത്തെട്ടുകാരൻ,  ചിറക്കലിലെ എഴുപത്തഞ്ചുകാരി, പടിയൂർ സ്വദേശികളായ എൺപത്തഞ്ചുകാരി (ഇപ്പോൾ കീഴല്ലൂരിൽ താമസം), പതിനെട്ടുകാരൻ, അഞ്ചരക്കണ്ടിയിലെ (ഇപ്പോൾ കീഴല്ലൂരിൽ താമസം) മുപ്പത്തിമൂന്നുകാരൻ, മാൽപതുകാരൻ, കീഴല്ലൂരിലെ പത്തുവയസുകാരി, തളിപ്പറമ്പ്‌ സ്വദേശി എഴുപത്തൊമ്പതുകാരൻ,  അഞ്ചരക്കണ്ടിയിലെ ഇരുപത്തിനാലുകാരൻ, കുറുമാത്തൂരിലെ അറുപത്തേഴുകാരൻ, പിണറായിയിലെ  അമ്പത്തൊന്നുകാരൻ, കടന്നപ്പള്ളിയിലെ അറുപത്തൊന്നുകാരി, ചപ്പാരപ്പടവിലെ മുപ്പതുകാരൻ,  മലപ്പട്ടം സ്വദേശിയായ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ(55) ) എന്നിവർക്കാണ് സമ്പർക്കംമൂലം രോഗബാധ.
ആരോഗ്യപ്രവർത്തകർ
ആംസ്റ്റർ മിംസിൽ സ്റ്റാഫ് നേഴ്സുമാരായ നടുവിൽ സ്വദേശി ഇരുപത്താറുകാരി, ചപ്പാരപ്പടവിലെ മുപ്പത്തിരണ്ടുകാരി, ഫാർമസിസ്റ്റ് കണ്ണൂർ സ്വദേശി ഇരുപത്തിനാലുകാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സായ കാസർകോട് സ്വദേശി അമ്പത്തൊന്നുകാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. 
നിരീക്ഷണത്തിൽ 
9,686 പേർ
ജില്ലയിൽ 9686 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 107 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 175 പേരും തലശേരി ജനറൽ ആശുപത്രിയിൽ 15 പേരും ജില്ലാ ആശുപത്രിയിൽ 20 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 13 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നാലു പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 68 പേരും ഹോം ഐസൊലേഷനിൽ മൂന്ന് പേരുമുണ്ട്‌. വീടുകളിൽ 9279 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽനിന്ന് ഇതുവരെ 31880 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 31034 എണ്ണത്തിന്റെ ഫലം വന്നു. 846 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top