27 April Saturday

ആനന്ദത്തിന്റെ ഒരുവർഷം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ആനന്ദയാത്രാ സംഘം മൂന്നാറിലെത്തിയപ്പോൾ (ഫയൽചിത്രം)

കണ്ണൂർ
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി (ആനന്ദയാത്ര)ക്ക്‌  ഒരുവർഷം പൂർത്തിയാവുന്നു. കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ  2022 ഫെബ്രുവരി 12ന് ആരംഭിച്ച ആനവണ്ടിയിൽ ആനന്ദയാത്ര 170 ട്രിപ്പുകൾ നടത്തി. 7600 ലേറെ യാത്രക്കാർ ഈയാത്രയുടെ ഭാഗമായി.  ഒന്നേകാൽ കോടിരൂപ വരുമാനമായും ലഭിച്ചു.  ഏറെ ജനപ്രീതി നിറഞ്ഞതായിരുന്നു യാത്രകളെന്ന്‌ കോ ഓഡിനേറ്റർമാരായ കെ ജെ റോയിയും  കെ ആർ തൻസീറും പറഞ്ഞു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ യാത്രകൾ സംഘടിപ്പിക്കാനുള്ള തിരക്കിലാണ്  കണ്ണൂർ ഡിപ്പോ. 
ഫെബ്രുവരിയിലെ യാത്രകൾ
വാഗമൺ-–- കുമരകംയാത്ര:  ഒന്നാമത്തെദിവസം വാഗമണിലും രണ്ടാമത്തെ ദിവസം കുമരകത്തും ചെലവഴിക്കുന്ന പാക്കേജിന് താമസവും ഭക്ഷണവുമുൾപ്പെടെ ഒരാൾക്ക് 3900 രൂപയാണ്. ഫെബ്രുവരി മൂന്ന്, 10, 17 തീയതികളിൽ വൈകിട്ട് ഏഴിന്‌ യാത്ര പുറപ്പെടും.
മൂന്നാർ യാത്ര: ഒന്നാമത്തെദിവസം അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മൂന്നാറിൽ താമസം.  രണ്ടാമത്തെ ദിവസം മൂന്നാറിൽ ഏഴ്‌  സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണവും പ്രവേശന ഫീസും ഒഴികെ ഒരാൾക്ക് 2150 രൂപയാണ്. ഫെബ്രുവരി 11നും 25നും രാവിലെ ആറിന്‌ യാത്ര പുറപ്പെടും.
നെഫ്രിറ്റിറ്റി ആഡംബര കപ്പൽ യാത്ര:  ഒരാൾക്ക് ഒരാൾക്ക് 3850 രൂപയാണ്. 22ന് രാവിലെ അഞ്ചിന്‌ യാത്ര പുറപ്പെടും. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വയനാടിലെ എൻ ഊര്, ബാണാസുരസാഗർ ഡാം, ഹണിമ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങലമരം, ടീപ്ലാന്റേഷൻ എന്നിവിടങ്ങൾ സന്ദർശിക്കും. നാലുനേരത്തെ ഭക്ഷണവും പ്രവേശന ഫീസുമുൾപ്പെടെ 1180 രൂപയാണ്. ഫോൺ: 94961 31288, 80894 63675, 90482 98740.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top