26 April Friday

ദുരിതാശ്വാസനിധിയിലേക്ക്‌ സഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കണ്ണൂർ

മുഖ്യമന്ത്രിയുടെ കോവിഡ്‌ പ്രതിരോധ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായപ്രവാഹം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും സംഘടനകളും സ്ഥാപനങ്ങളും കഴിയാവുന്ന സഹായങ്ങൾ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയാണ്‌.
പി കെ ശ്രീമതി ആറുമാസത്തെ എംപി പെൻഷൻ നൽകും
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എംപിയുമായ പി കെ ശ്രീമതി ആറു മാസത്തെ എംപി പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനചെയ്യും. 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഒരു മാസത്തെ ശമ്പളം
 മുഖ്യമന്ത്രിയുടെ  കോവിഡ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌  തുറമുഖ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഒരു മാസത്തെ ശമ്പളം നൽകും. മന്ത്രിയുടെ പേഴ്‌സണൻ സ്‌റ്റാഫ്‌ അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു മാസത്തെ ശമ്പളം സംഭാവനചെയ്യും. 
കോവിഡ്‌ മഹാമാമരിയെ നേരിടുന്നതിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ എല്ലാവരും കഴിയുംവിധം സംഭാവന ചെയ്യണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭ്യർഥിച്ചു.
മന്ത്രി എ കെ ബാലനും ഒരു മാസത്തെ ശമ്പളം നൽകും 
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മന്ത്രി എ കെ ബാലനും അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകും.
എം വി ജയരാജനും കുടുംബവും ഒന്നര ലക്ഷം നൽകി
പെരളശേരി 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും കുടുംബവും ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പെരളശേരിയിലെ വീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ബാലഗോപാലനെയും സിപിഐ എം ലോക്കൽ സെക്രട്ടറി പി രഘുവിനെയും ഏൽപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top