26 April Friday

പി സമീർ–- കെ ഖാലിദ്‌ കുടുംബ സഹായ 
ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
തലശേരി
ലഹരി മാഫിയാസംഘം കൊലപ്പെടുത്തിയ നെട്ടൂർ ഇല്ലിക്കുന്നിലെ ചുമട്ടുതൊഴിലാളി പി സമീറിന്റെയും മത്സ്യത്തൊഴിലാളി കെ ഖാലിദിന്റെയും കുടുംബത്തെ സഹായിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണം വിജയിപ്പിക്കാൻ സിപിഐ എം ഏരിയാ കമ്മിറ്റി അഭ്യർഥിച്ചു. 
  ലഹരിമാഫിയാ സംഘത്തിനെതിരെ പ്രവർത്തിച്ച വിരോധത്തിലാണ്‌ സിപിഐ എം പ്രവർത്തകരായ സമീറിനെയും ഖാലിദിനെയും  2022 നവംബർ 23ന്‌ കുത്തിക്കൊലപ്പെടുത്തിയത്‌. നിത്യവരുമാനംകൊണ്ട് കുടുംബം പുലർത്തിയവരായിരുന്നു സമീറും ഖാലിദും. ഇരുവരുടെയും കൊലപാതകത്തോടെ കുടുംബം നിരാലംബമായി. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ്‌ കുടുംബസഹായ ഫണ്ട് ശേഖരണം. മുഴുവൻ പാർടി പ്രവർത്തകരും ഫണ്ട് പ്രവർത്തനം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും മുഴുവനാളുകളും സഹകരിക്കണമെന്നും ഏരിയാ സെക്രട്ടറി സി കെ രമേശൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top