27 April Saturday

തൊടുപുഴ നഗരസഭയിൽ സംയുക്ത പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

 തൊടുപുഴ 

തൊടുപുഴ നഗരസഭ പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്‌ സംബന്ധിച്ച‌് ആരോഗ്യ വകുപ്പ‌് പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ മാത്രമെ പ്രവർത്തിക്കാവൂ. നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി മൊത്തവ്യാപാരികൾ രാത്രി വൈകിയും തുറന്നു വയ്ക്കുന്നതായും ലോറിയിൽ എത്തുന്ന പച്ചക്കറികൾ ഇറക്കുകയും ചില്ലറ വില്പന നടത്തുകയും ചെയ്യുന്നതിനാൽ ക്രമാതീതമായ  തിരക്കും അനുഭവപ്പെടുകയും ചെയ്‌തിരുന്നതായി നേരത്തെ പരാതി ലഭിച്ചിരുന്നു. കോവിഡ്-പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിയ്ക്കൽ, സാനിറ്റൈസർ, മാസ്ക് ശരിയായി ധരിയ്ക്കൽ എന്നിവ പാലിക്കന്നില്ലെന്നും പരാതിയുണ്ടായിരുന്നു. നഗര പ്രദേശത്തെ പച്ചമീൻ കടകൾ സാധാരണ നിലയിൽ തുറന്നു പ്രവർത്തിയ്ക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.  പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ സി ജെ കുര്യാച്ചൻ, തൊടുപുഴ മുനിസിപ്പൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രതീഷ്, തൊടുപുഴ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ബിജു, കിരൺ കുമാർ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top