27 April Saturday
എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്

ജില്ലയിൽ എസ്എഫ്ഐയുടെ തേരോട്ടം; 22 കോളേജുകളിൽ സമഗ്രാധിപത്യം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
തൊടുപുഴ
എം ജി സർവകലാശാലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. ജില്ലയിൽ കോളേജ് യൂണിയനുകളിൽ സമഗ്രാധിപത്യവുമായി എസ്എഫ്ഐ. ആകെ തെരഞ്ഞെടുപ്പ് നടന്ന 26 കോളേജുകളിൽ 22 ലും എസ്എഫ്ഐ യൂണിയനുകൾ സ്വന്തമാക്കി. ധീരജിന്റെ കാപാലികരായ കെഎസ്യു കഴിഞ്ഞ തവണ വിജയിച്ച കട്ടപ്പന ജെപിഎം കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചു. 
 ‘സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. പല കോളേജുകളിലും വോട്ടുകളിൽ അട്ടിമറി നടത്താനും, സംഘർഷമുണ്ടാക്കാനും കെഎസ്‌ യു ശ്രമിച്ചു. അതേ സമയം സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി തെരഞ്ഞടുപ്പിൽ വിജയിച്ചു എന്ന നിലയിൽ കെഎസ് യു വ്യാജ പ്രചരണം സംഘടിപ്പിക്കുകയാണ്.
മതവർഗീയതയ്ക്ക് വേരുറപ്പുള്ള ഇടങ്ങളായി കലാലയങ്ങളെ മാറ്റാൻ ഇതര വലത് വിദ്യാർത്ഥി സംഘടനകൾ നിതാന്തം ശ്രമിക്കുമ്പോളാണ്, സമഭാവനയുടെ രാഷ്ട്രീയം ഉയർത്തികൊണ്ട് വിദ്യാർഥികളുടെ സമരപോരാട്ടങ്ങളുടെ മുഖമായ എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായത്. വലത് രാഷ്ട്രീയ സംഘടനകൾ അഴിച്ചുവിടുന്ന വ്യാജപ്രചാരണങ്ങൾക്കും അക്രമങ്ങൾക്കും മാധ്യമ വിചാരണയ്ക്കും മേലെ വിദ്യാർഥികൾ വിധിയെഴുതി. 
എസ്എഫ്ഐയ്ക്ക് കരുത്തുറ്റ വിജയം സമ്മാനിച്ച വിദ്യാർഥികൾക്കും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ്, സെക്രട്ടറി ടോണി കുര്യാക്കോസ് എന്നിവർ അഭിവാദ്യം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top