26 April Friday
ഹൃദയദിനം

ഫ്ലാഷ്‌മോബും സൈക്കിൾ റാലിയുമായി സഹകരണ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കട്ടപ്പന
ലോക ഹൃദയദിനത്തിൽ വേറിട്ട പരിപാടികളുമായി സഹകരണ ആശുപത്രി. ഹൃദ്രോഗബാധിതരുടെ എണ്ണം അനുദിനം വർധിച്ചു വരികയും മരണനിരക്ക് ഉയരുകയും ചെയ്യുന്ന സാമൂഹ്യ ചുറ്റുപാടിൽ ഹൃദയ സംരക്ഷണത്തിന്റെ സന്ദേശം  പ്രചരിപ്പിക്കുന്നതിനാണ് സഹകരണ ആശുപത്രി സൈക്കിൾ റാലിയും ഫ്ളാഷ്മോബും  സംഘടിപ്പിച്ചത്. 
  ഗ്രാമനഗര വ്യത്യാസമില്ലാതെ ഹൃദ്രോഗം ഉയരുമ്പോൾ പ്രമേഹം, രക്ത സമ്മർദ്ദം എന്നിവ നിയന്ത്രിച്ചുനിർത്തി ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാതെ ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവ ശീലമാക്കുക എന്ന സന്ദേശവും ജനങ്ങളിൽ എത്തിച്ചു. രാവിലെ വെള്ളയാംകുടിയിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കട്ടപ്പന ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും  സൈക്കിൾ റാലിയിൽ അണിചേർന്നു. കട്ടപ്പന ഡിവൈഎസ്പി  വി നിഷാദ്മോൻ  റാലി ഫ്ളാഗ്ഓഫ് ചെയ്തു.
    സഹകരണ ആശുപത്രിമെഡിക്കൽ സൂപ്രണ്ട് ഡോ. ജോസൻ വർഗീസ്  ഹൃദയദിന സന്ദേശംനൽകി. ആശുപത്രി ഭരണ സമിതി വൈസ് പ്രസിഡന്റ് കെ പി സുമോദ്, ഡയറക്ടർ ജി ജോസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ  സജി തടത്തിൽ, സംഘം സെക്രട്ടറി ആൽബിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സഹകരണ ആശുപത്രി പബ്ലിക് റിലേഷൻസ് വിഭാഗമാണ്  റാലി സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top