26 April Friday

സമൂഹ അടുക്കളയിലെ ഭക്ഷണത്തിൽ യൂത്ത‌് ലീഗിന്റെ ‘കടന്നുകയറ്റം’

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 

 
തൊടുപുഴ 
തൊടുപുഴ നഗരസഭയുടെ സമൂഹ അടുക്കളയിൽനിന്നുള്ള ഭക്ഷണം മാർഗനിർദേശം ലംഘിച്ച‌് യൂത്ത‌് ലീഗ‌് പ്രവർത്തകർ ചിലയിടങ്ങളിൽ വിതരണം ചെയ‌്തെന്ന‌് ആരോപണം. യൂത്ത‌് ലീഗിന്റെ പ്രവർത്തകർ നൽകുന്ന ഭക്ഷണമെന്ന‌് പ്രചരിപ്പിച്ച‌ായിരുന്നു വിതരണം. ‘ഗ്രീൻ ആർമി’യെന്ന‌് രേഖപ്പെടുത്തിയ പച്ചനിറമുള്ള യൂണിഫോമും അണിഞ്ഞിരുന്നു. സംഭവം അന്വേഷിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഡിവൈഎഫ‌്ഐ തൊടുപുഴ ഡിവൈഎസ‌്പിക്ക്‌   പരാതി നൽകി.
 സമൂഹ അടുക്കളയിൽനിന്നുള്ള ഭക്ഷണം ഏതെങ്കിലുമൊരു കൊടിയുടെയോ പാർടിയുടെയോ ലേബലിൽ വിതരണം ചെയ്യരുതെന്ന‌് മുഖ്യമന്ത്രി കർശനനിർദേശം നൽകിയത‌് കഴിഞ്ഞദിവസമാണ‌്. ഇതിന്‌ കടകവിരുദ്ധമായാണ‌് യൂത്ത‌് ലീഗുകാർ പ്രവർത്തിച്ചത‌്. ഉണ്ടപ്ലാവ‌് പ്രദേശത്തായിരുന്നു ഭക്ഷണവിതരണം.
 ചില ലീഗ‌് കൗൺസിലർമാർക്കും ഇതിൽ പങ്കുണ്ടെന്നാണ‌് ഡിവൈഎഫ‌്ഐയുടെ ആരോപണം. ഭക്ഷണം ഒരു സ്ഥലത്ത് എത്തിച്ച‌് യൂത്ത് ലീഗുകാർ തയ്യാറാക്കിയ വാഹനത്തിലേക്ക‌് മാറ്റിയശേഷമാണ് വിതരണം ചെയ‌്തത‌്. അനർഹരായവർക്കും നൽകി. പൊതുജനങ്ങളാണ‌് നിയമലംഘനം ശ്രദ്ധയിൽപ്പെടുത്തിയതെന്ന‌് ഡിവൈഎഫ‌്ഐ പ്രവർത്തകർ പറഞ്ഞു. വിവാദമായതോടെ ഞായറാഴ‌്ച മുതൽ പരാതിരഹിതമായി നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന‌് സെക്രട്ടറി അറിയിച്ചു. 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top