26 April Friday
9 പേർക്ക്‌ പരിക്ക്‌

കെഎസ്ആർടിസി ബസ് ഓട്ടോ പാർക്കിങ്ങിലേക്ക് ഇടിച്ചുകയറി

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
ഏലപ്പാറ
കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓട്ടോ പാർക്കിങ്ങിലേയ്ക്ക് ഇടിച്ചുകയറി. ഓട്ടോഡ്രൈവർമാരുൾപ്പെടെ ഒമ്പത്‌പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച പകൽ 11.30 നുണ്ടായ അപകടത്തിൽ എട്ട്‌ ഓട്ടോറിക്ഷകളും കാറും സ്‌കൂട്ടറും തകർന്നു. ഓട്ടോ ഡ്രൈവർമാരും ചിന്നാർ സ്വദേശികളുമായ രഞ്ജിത്(20), മഹേഷ്‌(34), ഏലപ്പാറ സ്വദേശി സന്തോഷ്(34) എന്നിവർക്ക്‌ സാരമായ പരിക്കേറ്റു. 
      വഴിയാത്രക്കാരായ അറുകുഴിയിൽ സോമൻ, ടൈഫോർഡ് സ്വദേശി മുരുകൻ അശാരി, പാൽ ദുരൈ, അതിഥിത്തൊഴിലാളി ഗീത, ഏലപ്പാറ ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ പോൾരാജ്(46) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട് . ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
     ചേർത്തലയിൽനിന്ന്‌ നെടുങ്കണ്ടത്തേക്ക്‌ വരുകയായിരുന്ന ബസ് സെൻട്രൽ ജങ്ഷനിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലും കാറുകളിലും ഇടിക്കുകയായിരുന്നു. 
     ചേർത്തല ഡിപ്പോയിലെ അർപിസി 756 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്‌. നെടുങ്കണ്ടം ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ അപാകമുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദ്ചെയ്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top