26 April Friday

ജില്ല സി വിഭാഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
ഇടുക്കി 
കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ല സി വിഭാഗത്തിൽ. ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കിലാണ്‌ സി വിഭാഗത്തിൽ ഉള്‍പ്പെടുത്തുക. ജില്ലയിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതുപരിപാടികള്‍ അനുവദിക്കില്ല. ജിം, തിയറ്റർ, നീന്തൽക്കുളങ്ങൾ എന്നിവയ്‌ക്ക്‌ പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.      ബിരുദ-, ബിരുദാനന്തര ബിരുദ തലത്തിലെ അവസാന വർഷ വിദ്യാർഥികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷന്‍ കേന്ദ്രങ്ങൾ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌ മാറണം. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ജില്ലാ  പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്റ് കമാൻഡർമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top