27 April Saturday
കേന്ദ്രത്തിന്‌ താക്കീത്‌

കർഷക ദ്രോഹത്തിനെതിരെ പ്രതിഷേധാഗ്‌നി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
 
ഇടുക്കി
അതിജീവന സമരം നടത്തുന്ന കർഷകരെ കൂടുതൽ ദുരിതക്കയത്തിലാഴ്‌ത്തുന്ന ബിജെപി സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധാഗ്നി.    ന്യൂഡൽഹിയിലെ കർഷകസമരം 11 മാസം പൂർത്തിയാക്കുന്ന ദിവസമാണ് സംയുക്ത കർഷകമോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിയത്‌. 
    കർഷകദ്രോഹ നയം പിൻവലിക്കുക, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, ഉത്തർപ്രദേശ്‌ ലഖിംപുർ ഖേരിയിൽ കർഷകസമരത്തിനിടെ വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തിയവരെ അറസ്റ്റ്‌ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും  അമിത് ഷായുടേയും കോലവും കത്തിച്ചു.  കട്ടപ്പനയിൽ സംയുക്ത കർഷകസമിതി ചെയർമാൻ മാത്യു വർഗീസും തൊടുപുഴയിൽ കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രനും   ഉദ്‌ഘാടനം ചെയ്‌തു. വിവധ കേന്ദ്രങ്ങളിൽ  സംയുക്ത കർഷകസമിതി  നേതാക്കളായ  വി ആർ സജി,  സി എസ് ഷാജി, എൻ വിനോദ് കുമാർ,  സുരേഷ്, സച്ചിൻ ടോമി, എം ജെ ജോൺസൺ , ബേബിച്ചൻ ചിന്താർമണി , ടി കെ ഷാജി, പിഡി സുമോൻ, അനിൽ രാഘവൻ  എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top