26 April Friday

കർഷകർക്ക് സഹായവുമായി 
മത്സ്യസേവന കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
ഇടുക്കി
ഫിഷറീസ് വകുപ്പിന്റെ  നേതൃത്വത്തിൽ മത്സ്യകർഷകർക്ക് സാങ്കേതിക സഹായം നൽകാൻ മത്സ്യസേവനകേന്ദ്രങ്ങൾ തുറക്കും. പ്രധാനമന്ത്രി മത്സ്യസംപദയോജന പദ്ധതിയുടെ ഭാഗമായാണ് മത്സ്യസേവനകേന്ദ്രങ്ങൾ തുടങ്ങുന്നത്.
മത്സ്യകർഷകർഷകർക്കുള്ള കൺസൾട്ടൻസി സേവനങ്ങൾ മത്സ്യരോഗനിർണയം, ജലഗുണനിലവാര പരിശോധനകൾ, ഗുണമേന്മയുള്ള മത്സ്യവിത്ത്, മത്സ്യത്തീറ്റ എന്നിവ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സേവനങ്ങൾ എന്നിവയാണ് മത്സ്യസേവന കേന്ദ്രംകൊണ്ട് ലക്ഷ്യമിടുന്നത്. അപേക്ഷകർ ഫിഷറീസ് സയൻസിൽ പ്രഫഷണൽ ബിരുദമുള്ളവരും റോഡ് സൈഡിൽ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ  1000 സ്ക്വയർഫീറ്റ് കടമുറി സൗകര്യമുള്ളവരും ആയിരിക്കണം. 
 അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും അക്വാകൾച്ചർ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പദ്ധതി തുകയായ 25 ലക്ഷം രൂപയുടെ 40 ശതമാനം സബ്‌സിഡിയുമുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ 30ന് മുമ്പ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇടുക്ക് പൈനാവ്  പിഒ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 7025233647, 8156871619

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top