26 April Friday

ഇടുക്കി പാക്കേജ്‌ നടപ്പാക്കാൻ എല്ലാവരും ഒരുമിക്കണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ഇടുക്കി പാക്കേജ് പ്രഖ്യാപന ചടങ്ങിൽ മന്ത്രി എം എം മണി സംസാരിക്കുന്നു

 ഇടുക്കി

ഇടുക്കി പാക്കേജ്‌ പ്രഖ്യാപനംപോലെ മൗലികമായ വികസനപദ്ധതികൾ നടപ്പാക്കുമ്പോൾ എല്ലാവരും ഒരുമിച്ച്‌ പ്രവർത്തിക്കണമെന്ന്‌‌ മന്ത്രി എം എം മണി. കട്ടപ്പനയിൽ മുഖ്യമന്ത്രിയുടെ ഇടുക്കി പാക്കേജ്‌ പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മന്ത്രി. സമഗ്രവികസനത്തിനായി കാർഷിക, ടൂറിസം, വ്യവസായ, വിദ്യാഭ്യാസ മേഖലകളെ ഉൾപ്പെടുത്തി ആവിഷ്‌കരിച്ച 12,000 കോടിയുടെ പാക്കേജാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. പറയുന്നതുപോലെ ചെയ്യുന്ന സർക്കാരാണിത്‌. 
   മന്ത്രി തോമസ്‌ ഐസക്ക്‌ ഇടുക്കി പാക്കേജ്‌ വിശദമാക്കിയപ്പോൾ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലാണ്‌ ബോധ്യപ്പെട്ടത്‌. പദ്ധതി നടപ്പാക്കാൻ പ്രതിബദ്ധതയുള്ള ജനപ്രതിനിധികൾ‌ അബദ്ധധാരണയുടെ പേരിൽ ബഹിഷ്‌കരിക്കുകയായിരുന്നു. ജില്ലയിലെ മൗലികമായ വികസനപദ്ധതികളിൽനിന്ന്‌ മുഖം തിരിക്കുന്നവർ ജനങ്ങളോട്‌ നീതി പുലർത്താത്തവരാണ്‌. നാടിന്റെ പൊതുവായ വികസനകാര്യങ്ങളിൽ കക്ഷിരാഷ്ട്രീയം മാറ്റിവച്ച്‌ യോജിച്ച്‌ പ്രവർത്തിക്കണമെന്നും മന്ത്രി എം എം മണി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top