26 April Friday

കോലാഹലമേട് ഫാം പരിശീലന കേന്ദ്രം ഉദ്ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

വാഗമൺ കോലാഹലമേട്‌ ഫാം പരിശീലന കേന്ദ്രം

ഇടുക്കി
വാഗമൺ കോലാഹലമേട്‌ ഫാമിനോടനുബന്ധിച്ച്‌ നിർമിച്ച പരിശീലന കേന്ദ്രം വ്യാഴാഴ്ച ഉദ്‌ഘാടനംചെയ്യും. പകൽ 2.30ന്‌ മന്ത്രി കെ രാജു ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ് നിത്യ അധ്യക്ഷയാകും. ഡീൻ കുര്യാക്കോസ് എംപി സ്മാർട്ട് ക്ലാസ്‌ റൂമിന്റെ ഉദ്ഘാടനവും ഇ എസ് ബിജിമോൾ എംഎൽഎ ആദ്യ പരിശീലനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
 ഏഴുവർഷം മുമ്പാണ്‌‌‌ കോലാഹലമേട്ടിൽ കേരള ലൈവ്‌ സ്‌റ്റോക്ക്‌ ഡെവലപ്‌മെന്റ്‌ ബോർഡിന്റെ ഹൈടെക് ഡയറിഫാം പ്രവർത്തനമാരംഭിച്ചത്‌. ക്ഷീരകർഷകർ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധർ, നവ സംരംഭകർ, കുടുംബശ്രീ തുടങ്ങിയ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് ശാസ്ത്രീയ കന്നുകാലി വളർത്തലിലും അനുബന്ധ പ്രവർത്തനങ്ങളിലും പ്രായോഗിക പരിശീലനം നൽകുന്നതിന്‌ വിവിധ പരിശീലന പരിപാടികൾ ഫാമിൽ നടക്കുന്നു. എന്നാൽ, താമസസൗകര്യങ്ങളുടെ അഭാവം ഒരു ന്യൂനതയായിരുന്നു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായാണ് പുതിയ ട്രെയിനിങ്‌ സെന്റർ കെട്ടിടം നിർമിച്ചത്‌. 50 കോടി രൂപയാണ്‌ ചെലവഴിച്ചത്. 24 പേർക്ക് താമസിക്കാനുള്ള മുറികൾ, സ്മാർട്ട് ക്ലാസ്‌ റൂം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിവിധ ക്ഷീരോൽപ്പന്നങ്ങൾ നിർമിക്കുന്നതിലും ശാസ്ത്രീയ തീറ്റപ്പുൽ കൃഷിയിലും കർഷകർക്ക് പ്രായോഗിക പരിശീലനം നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top