26 April Friday
ജലനിരപ്പ്‌ 136 അടി പിന്നിട്ടു

മുല്ലപ്പെരിയാറിൽ ജാഗ്രതാനിർദേശം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
 
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ ജാഗ്രതാ നിർദേശം നൽകി. 138 അടി എത്തുന്നതോടെ രണ്ടാം ജാഗ്രതാനിർദേശം നൽകും. ജലനിരപ്പ് 140 അടിയിൽ എത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും. 141 ൽ രണ്ടാമത്തെ മുന്നറിയിപ്പും 142ൽ മൂന്നാമത്തെ മുന്നറിയിപ്പും ഉണ്ടാകും. ജലനിരപ്പ് 142 അടിക്ക് മുകളിൽ ഉയരുന്നത് ഒഴിവാക്കാൻ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികംവരുന്ന ജലം പെരിയാർ നദിയിലൂടെ ഇടുക്കിയിലേക്ക് ഒഴുകും. 
ശനി രാവിലെ ആറിന് 135.75 അടി ആയിരുന്നത്‌ വൈകിട്ട് അഞ്ചോടെ 136 അടി പിന്നിട്ടു. സെക്കൻഡിൽ 3011 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. ഇതേസമയം തമിഴ്നാട് 2150 ഘനയടി വീതം കൊണ്ടുപോയി. അണക്കെട്ട് പ്രദേശത്ത് 21.8 മില്ലിമീറ്റർ മഴപെയ്തു.
സ്പിൽവേ ഷട്ടറുകൾ തുറക്കുന്ന സാഹചര്യമുണ്ടായാൽ പെരിയാർ തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കും. 
ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ഇനിയും വേഗതയിൽ ഉയരാനാണ് സാധ്യത. 2014ൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജലനിരപ്പ് 142 അടിയായി ഉയർത്തിയശേഷം രണ്ടുതവണ അനുവദനീയമായ സംഭരണശേഷി എത്തി. ഇതേത്തുടർന്ന് അധികജലം ഇടുക്കിയിലേക്ക് ഒഴുക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top