26 April Friday

പാക്കേജ്: ഇടമലക്കുടിക്കും പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

 

മൂന്നാർ
ഗവർണറുടെ നയപ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സമഗ്ര വികസനം ലക്ഷ്യംവച്ചും ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച ഇടമലക്കുടി പാക്കേജ് നടപ്പാക്കുന്നതോടെ ആദിവാസികളും മറ്റ് വിഭാഗങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകും. 
    മൂന്നാറിൽ നിന്നും പെട്ടിമുടിയിൽ എത്തി അവിടെനിന്ന് വനാന്തരത്തിലൂടെ യാത്ര ചെയ്താണ് ഇടമലക്കുടിയിൽ എത്തുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാന്റെ കാലത്ത് സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ്‌ കൂടികളിൽ വൈദ്യുതി എത്തിച്ചത്‌. മുഴുവൻ കുടികളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള തുടർ നടപടികൾ നടന്നു വരുന്നു. ആദിവാസി കുട്ടികൾക്ക് പഠന സൗകര്യം,  മെച്ചപ്പെട്ട ചികിത്സ സൗകര്യം എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ആദിവാസികൾക്ക് ഭവന നിർമാണം, കുടിവെള്ള പദ്ധതി, കുടികളിൽ നിന്നും മറ്റ് കുടികളിലേക്ക് റോഡ്നിർമാണം, പരമ്പരാഗത കൃഷിരീതി പ്രോത്സാഹിപ്പിക്കൽ എന്നിവ വിഭാവനം ചെയ്തിരുന്നു. ആധുനികരീതിയിലുള്ള ആശുപത്രി എല്ലാകുടികളിലും സാമൂഹികാരോഗ്യകേന്ദ്രം എന്നിവയെല്ലാം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസി സമൂഹം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top