26 April Friday

രണ്ടാം പവർഹൗസ്‌ 
ഗോൾഡൻ ജൂബിലിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
മൂലമറ്റം
മൂലമറ്റം പവർഹൗസിന് അമ്പത് വയസ്സ്‌ തികയുന്ന 2028ൽ രണ്ടാം വെെദ്യുതിനിലയം സ്ഥാപിക്കും. ഇടുക്കി ഗോൾഡൻ ജൂബിലി പ്രോജക്ട് എന്നാണ് രണ്ടാം പവർഹൗസിന് പേരിട്ടിരിക്കുന്നത്. 2023ൽ തുടങ്ങി അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നമാ​യ വാ​പ്കോ​സാണ്(വാ​ട്ട​ർ ആ​ന്‍ഡ് പ​വ​ർ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ്) സാ​ധ്യ​താ​പ​ഠ​നം നടത്തിയത്. ഡീറ്റൈൽ പ്രോജക്ട് റിപ്പോർട്ട് 2022 ഒക്ടോബറിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ഇവിടെ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വീ​തം ഉ​ൽപ്പാദിപ്പി​ക്കാ​വു​ന്ന നാ​ലു ​ജനറേറ്ററുകൾ സ്ഥാപി​ച്ച് 800 മെ​ഗാ​വാ​ട്ട് ഉൽപ്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ നി​ല​വി​ലു​ള്ള 780 മെ​ഗാ​വാ​ട്ടിന്റെ നി​ല​യ​ത്തി​ൽനി​ന്ന്‌ മാ​റി മ​റ്റൊ​രു പ​വ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. നി​ല​വി​ലു​ള്ള വൈ​ദ്യു​ത നി​ല​യ​ത്തി​നു സ​മാ​ന​മാ​യ രീതിയിൽ ഭൂ​ഗ​ർ​ഭ നിലയംത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക പ​ഠ​നറി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കെഎ​സ്ഇ​ബി​യി​ലെ വി​ദ​ഗ്ധ​രാ​യ ആ​റം​ഗ സംഘമാണ്‌ ഇ​തു സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​കപഠ​നം ന​ട​ത്തി​യ​ത്. പ​വ​ർ​ഹൗ​സി​ൽ കൂ​ടു​ത​ൽ ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് വി​പു​ലീ​ക​ര​ണം ന​ട​ത്തു​ക അ​സാ​ധ്യ​മാ​യ​തി​നാ​ലാ​ണ് പീ​ക്ക് ലോ​ഡ് സ​മ​യ​ത്ത് ര​ണ്ടു​വൈ​ദ്യു​ത നി​ല​യ​വും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ച് വൈ​ദ്യു​തി ഉ​ൽപ്പാ​ദി​പ്പി​ക്കാ​ൻ വി​ദ​ഗ്ധസ​മി​തി ശി​പാ​ർ​ശ ചെ​യ്ത​ത്. ഇതിനായി വനം വകുപ്പിന്റെ 110 ഹെക്ടറും പൊതുജനങ്ങളുടെ 11 ഹെക്ടറുമാണ് ഏറ്റെടുക്കാൻ നിർദേശമുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top