09 May Thursday
റോഡ് വശം ഇടിഞ്ഞ് വീട്‌ അപകടത്തിൽ

മുള്ളൻതണ്ട്‌ അഞ്ചേക്കറിൽ 
വ്യാപക മണ്ണിടിച്ചിലും കൃഷിനാശവും

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

മുള്ളൻതണ്ട്‌ അഞ്ചേക്കറിലുണ്ടായ മണ്ണിടിച്ചിൽ

രാജകുമാരി 
മുള്ളൻതണ്ട്‌ അഞ്ചേക്കറിൽ വ്യാപക മണ്ണിടിച്ചിലും കൃഷിനാശവുമുണ്ടായി. സഹോദരങ്ങളുടെ ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. അഞ്ചേക്കർ സ്വദേശികളായ തോട്ടുപുറത്ത് ബിജു, ഷിജു, ഷാജു എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. 
   ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷിവിളകളാണ്‌ നശിച്ചത്. വിളകളും മണ്ണും ഒലിച്ചുപോയതോടെ കൃഷിയിടത്തിൽ വലിയ പാറക്കെട്ടുകളും രൂപപ്പെട്ടു. ശക്തമായ മഴയിൽ മുള്ളൻതണ്ട്‌–- കുരിശുമല റോഡിന്റെ വശമിടിഞ്ഞ്‌ ബിജു തോട്ടുപുറത്തിന്റെ വീട്‌ അപകടാവസ്ഥയിലായി. റോഡിന്റെ വശമിടിഞ്ഞ്‌ വീടിന്റെ മുറ്റത്തേക്ക്‌ പതിക്കുകയായിരുന്നു. ഒരു വയസ്സുള്ള കുട്ടിയും ഭാര്യയും ബിജുവുമാണ് ഇവിടെ കഴിയുന്നത്. റോഡ് ഇനിയും ഇടിയാനുള്ള സാധ്യതയുള്ളതിനാൽ ബിജുവിനോടും കുടുംബത്തോടും മാറിത്താമസിക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ഈ മേഖലയിൽ ലഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top