26 April Friday

രാജമലയില്‍ 3 വരയാടിന്‍ 
കുഞ്ഞുങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
മൂന്നാർ 
വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിൽ പുതിയതായി ജനിച്ച മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തി. രാജമല ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം തള്ളയാടുകൾക്കൊപ്പമാണ് കുഞ്ഞുങ്ങളെ കണ്ടത്. വരയാടുകളുടെ പ്രജനനകാലം മുൻനിർത്തി എല്ലാ വർഷവും ഫെബ്രുവരി ഒന്നു മുതൽ രണ്ട് മാസത്തേക്ക് രാജമല അടച്ചിടും. ഈ വർഷം പുതിയ കുഞ്ഞുങ്ങളെ കണ്ടത്തിയതിനെ തുടർന്ന് ദേശീയോദ്യാനം അടയ്ക്കുന്നതിനുള്ള അനുമതിക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. കഴിഞ്ഞ വർഷം പുതിയതായി 125 കുഞ്ഞുങ്ങൾ ജനിച്ചതായി കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ആകെയുള്ള വരയാടുകളുടെ എണ്ണം 785 ആണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top