26 April Friday

അവിടെ നവീകരണം, ഇവിടെ മീന്‍പിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

മൂലമറ്റം കനാലിൽനിന്ന് പിടികൂടിയ 10 കിലോയുള്ള മീനുമായി 
ഓട്ടോ ഡ്രൈവർ ഉണ്ണി

മൂലമറ്റം
മൂലമറ്റം പവർഹൗസിൽ ഓക്‍സിലറി ട്രാൻസ്ഫോർമർ നവീകരണം പുരോ​ഗമിക്കുകയാണ്. ഈ സമയം പാഴാക്കാതെ മൂലമറ്റം കനാലിൽ മീൻപിടിത്തവും പൊടിപൊടിക്കുന്നു. പവർഹൗസിലെ മുഴുവൻ ട്രാൻസ്‍ഫോർമറുകളും നിർത്തിവച്ച് നവീകരണം തുടങ്ങിയതോടെ ക്രമേണ കനാലിലെ വെള്ളം കുറഞ്ഞു. ഉടക്ക് വലയും കോരുവലയും മുപ്പല്ലുമായി നാട്ടുകാർ റെഡി. ആവേശത്തോടെ വലയെറിഞ്ഞു. 
   മനഞ്ഞിലും കൂരലും ആരോനുമടക്കം മീനുകൾ യഥേഷ്ടം കുടുങ്ങി. ചിലർ വീട്ടിലേക്ക് മീനുമായി മടങ്ങിയപ്പോൾ മറ്റു ചിലർ റോഡരികിൽ തന്നെ വിറ്റുതീർത്തു. മീൻ തൂക്കിപ്പിടിച്ച് ആളെക്കാത്തുള്ള നാട്ടുകാരുടെ നിൽപ് കൗതുക കാഴ്‍ചയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top